പുനലൂരിൽ ആത്മഹത്യ ചെയ്ത പതിമൂന്നുകാരൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയായി; തെളിവായി പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

കൊല്ലം: പുനലൂരിൽ ആത്മഹത്യ ചെയ്ത പതിമൂന്നുകാരൻ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയായെന്നു പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടികൾക്കെതിരായ ലൈംഗിക അതിക്രമം തടയുന്നതിനുള്ള പോക്‌സോ നിയമപ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കഴിഞ്ഞ മാസം 18 നാണ് വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

പുനലൂർ കരുവാളൂർ സ്വദേശിയായ പതിമൂന്നുകാരനെ സ്വന്തം വീട്ടിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചപ്പോഴാണ് കുട്ടി പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നു വ്യക്തമായത്. ഇതനുസരിച്ചാണ് പൊലീസ് പോക്‌സോ നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. പുനലൂർ ഡിവൈഎസ്പി യുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്.

അഞ്ചൽ സിഐക്കാണ് കേസിന്റെ അന്വേഷണ ചുമതല. പ്രതിയെ ഉടൻ കണ്ടെത്തി അറസ്റ്റ് ചെയ്യണമെന്ന് കുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. വീട്ടിൽ ആരുമില്ലാത്ത സമയത്തായിരുന്നു ബാലൻ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചത്. സഹോദരിയുടെ സ്‌കൂളിലെ ആഘോഷ പരിപാടിക്ക് കൊണ്ടുപോകാത്തതിന്റെ വിഷമത്താൽ ആത്മഹത്യ ചെയ്‌തെന്നായിരുന്നു ആദ്യം കരുതിയിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News