ഇനി ഇമോജികൾക്ക് ഫോണിൽ ഒട്ടും ദാരിദ്ര്യമുണ്ടാകില്ല. 69 പുതിയ ഇമോജികളാണ് ഇനി ഈ വർഷം ഫോണിലേക്ക് എത്താൻ പോകുന്നത്. പുരാണകഥ മുതൽ വൈകാരിക ഇമോജികൾ വരെ ഫോണിൽ പുതുതായി എത്തുമെന്നാണ് അറിയുന്നത്. ഇമോജിപീഡിയ ഈ 69 ഇമോജികളുടെയും ഒരു പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗന്ധർവൻമാർ, മുലയൂട്ടുന്ന അമ്മമാർ എന്നിങ്ങനെ വ്യത്യസ്തയിനം ഇമോജികളാണ് പുതിയ ഇമോജിപീഡിയയിൽ ഉണ്ടാകുക.
പുതിയ ഇമോജികൾ എങ്ങനെയായിരിക്കും എന്നതു സംബന്ധിച്ച് ഒരു വീഡിയോ ഇമോജിപീഡിയ തങ്ങളുടെ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാൽ, ഇത് അന്തിമമല്ലെന്നും ഇമോജിപീഡിയ പറയുന്നു. മാറ്റം വന്നേക്കാം എന്നും വ്യക്തമാക്കിയിട്ടുണ്ട്. ഈവർഷം മധ്യത്തോടെയായിരിക്കും പട്ടികയ്ക്ക് അന്തിമരൂപം നൽകുക.
യൂണികോഡിന്റെ 10-ാമത് വേർഷൻ ലോഞ്ചിന്റെ സമയത്തായിരിക്കും പുതിയ ഇമോജികളും പുറത്തിറക്കുക. മിത്തുകളിൽ പറയപ്പെടുന്ന ഒത്തിരികഥാപാത്രങ്ങൾ ഇമോജികളായി ഫോണിൽ എത്തുമെന്നാണ് അറിയുന്നത്.
ഒരു കൂട്ടം പുതിയ ഭക്ഷ്യവിഭവങ്ങളും പുതിയ ഇമോജികളിൽ സ്ഥാനം പിടിച്ചിട്ടുണ്ട്. ബിസ്‌കറ്റ്, തേങ്ങ, ബ്രോക്കോളി, സാൻഡ്‌വിച്ച് തുടങ്ങിയവയാണ് പുതിയ ഫുഡ് ഇമോജികൾ. ശർദ്ദിക്കുന്ന ഇമോജിയാണ് മറ്റൊരു പുതുമ. ഒരൽപം ഗൗരവക്കാരായ ഇമോജികളും പുതിയ കൂട്ടത്തിലുണ്ടാകും കേട്ടോ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here