അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഐജി മനോജ് എബ്രഹാമിനെതിരെ അന്വേഷണമില്ല; തൽക്കാലം അന്വേഷണം വേണ്ടെന്നു ഹൈക്കോടതി

കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ഐജി മനോജ് എബ്രഹാമിനെതിരെ തൽക്കാലം അന്വേഷണം വേണ്ടെന്ന് ഹൈക്കോടതി. മുവാറ്റുപുഴ വിജിലൻസ് കോടതി ഉത്തരവിനെതിരെ മനോജ് എബ്രഹാം സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ്. അന്വേഷണം ആരംഭിച്ചിട്ടില്ലന്ന് ഹർജി പരിഗണിക്കവേ വിജിലൻസ് ഹൈക്കോടതിയെ അറിയിച്ചു. ഇതേതുടർന്ന് തൽസ്ഥിതി തുടരാൻ കോടതി നിർദേശിക്കുകയായിരുന്നു. ഈമാസം 28 ന് കേസ് വീണ്ടും പരിഗണിക്കും.

മനോജ് എബ്രഹാം അനധികൃതമായി സ്വത്ത് സമ്പാദിച്ചിട്ടില്ലെന്നു കാട്ടി അനുകൂല റിപ്പോർട്ടാണ് ദ്രുതപരിശോധനയിൽ വിജിലൻസ് നൽകിയിരുന്നത്. എന്നാൽ കോടതിയുടെ പരിശോധനയിൽ വരുമാനത്തിൽ കവിഞ്ഞ സ്വത്തുണ്ടെന്ന നിഗമനത്തിൽ കേസെടുത്തു വിശദമായ അന്വേഷണത്തിനു നിർദേശിക്കുകയായിരുന്നു. ഇതിനെതിരെ വിജിലൻസ് കോടതി നടപടി നിയമപരമല്ലെന്ന് ആരോപിച്ചാണു മനോജ് എബ്രഹാം ഹർജി നൽകിയിരുന്നത്.

ദ്രുതപരിശോധനാ റിപ്പോർട്ട് വിലയിരുത്തുമ്പോൾ സ്വത്തും വരുമാനവും ചെലവും സംബന്ധിച്ച കണക്കുകൂട്ടലുകൾ സ്വയം നടത്തി നിഗമനത്തിലെത്താൻ കീഴ്‌ക്കോടതിക്കു സാധ്യമല്ലെന്നാണ് ആക്ഷേപം. പത്തനംതിട്ട സ്വദേശി പി.പി. ചന്ദ്രശേഖരൻ നായർ സമർപ്പിച്ച പരാതിയിലായിരുന്നു വിജിലൻസ് കോടതി അന്വേഷണത്തിനു ഉത്തരവിട്ടിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News