ശരീരം മുഴുവൻ ബോംബുകളുമായി ഏഴു വയസ്സുകാരനായ ചാവേർ; ബോംബ് നിർവീര്യമാക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്

ബാഗ്ദാദ്: ശരീരം മുഴുവൻ ബോംബുകളുമായി ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരർ അയച്ച ഏഴുവയസുകാരനായ കുട്ടിചാവേറിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ ഓൺലൈനുകളിൽ നിറയെ. ജഴ്‌സിയണിയിച്ച് ഇറാഖി സൈന്യത്തെ ലക്ഷ്യമിട്ട് ഉഗ്രശേഷിയുള്ള സ്‌ഫോടകവസ്തുക്കൾ ശരീരത്ത് കെട്ടിവച്ച് അയച്ച കുട്ടിയെ സൈന്യം രക്ഷപ്പെടുത്തി. ബോംബുകൾ നിർവീര്യമാക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിട്ടുള്ളത്. കുട്ടിയുടെ ശരീരം മൊത്തം ബോംബുകൾ ചുറ്റിവച്ചിരിക്കുകയായിരുന്നു.

ഇംഗ്ലീഷ് ഫുട്‌ബോൾ ക്ലബ് ചെൽസിയുടെ ജഴ്‌സി അണിയിച്ച കുട്ടിയെ സൈന്യം കണ്ടെത്തി രക്ഷിക്കുകയായിരുന്നു. ജഴ്‌സി അണിയിച്ച് സൈന്യത്തിന്റെ ഇടയിലേക്ക് ഭീകരവാദികൾ കടത്തിവിടുകയായിരുന്നു. കുട്ടിയുടെ പിൻഭാഗത്ത് എന്തോ ഇരിക്കുന്നതു കണ്ടു സൈനികർ പരിശോധന നടത്തിയപ്പോഴാണ് ഐഎസിന്റെ കൊടുംക്രൂരത പുറത്തായത്.

കുട്ടിയെ ആദ്യം ആശ്വസിപ്പിക്കുകയായിരുന്നു സൈന്യം ചെയ്തത്. തുടർന്നാണ് ബോംബുകൾ നിർവീര്യമാക്കുന്ന ദൗത്യം പൂർത്തിയാക്കിയത്. ഏറെ നേരം നീണ്ട ശ്രമത്തിനൊടുവിലാണ് ബോംബുകൾ നീക്കം ചെയ്തത്. ഉദയ് എന്നാണ് പേരെന്നും അങ്കിളാണ് തന്നെ സൈന്യത്തിന്റെ അടുത്തേക്ക് അയച്ചതെന്നും കുട്ടി പറയുന്നുണ്ട്.

രണ്ടു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോ ആണ് പുറത്തെത്തിയിരിക്കുന്നത്. പിടികൂടിയതിൽ വെച്ച് ഏറ്റവും പ്രായം കുറഞ്ഞ ചാവേറാണ് കുട്ടിയെന്നാണ് റിപ്പോർട്ടുകൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News