സ്മാർട്‌ഫോണിലെ ഫിംഗർപ്രിന്റ് സ്‌കാനറിനുണ്ട് നിങ്ങളറിയാത്ത ഈ ഉപകാരങ്ങളൊക്കെ

പുതുതായി ഇറങ്ങുന്ന സ്മാര്‍ട്ഫോണിലെ പ്രധാന സവിശേഷതയാണ് ഫിംഗർപ്രിന്റ് സ്‌കാനർ. അഥവാ സ്‌ക്രീൻ ലോക്ക് ചെയ്യാൻ സ്വന്തം വിരലടയാളം ഉപയോഗിക്കുക. എങ്കിൽ പിന്നെ സ്‌ക്രീൻ അൺലോക്ക് ചെയ്യാൻ നിങ്ങളുടെ സ്വന്തം വിരലടയാളം കൂടിയേ തീരൂ എന്നായി. പക്ഷേ, സ്‌ക്രീൻ ലോക്കിംഗ് മാത്രമാണോ ഫിംഗർപ്രിന്റ് സ്‌കാനറിന്റെ ഗുണങ്ങൾ? അല്ല, അതിനു ഇനി പറയുന്ന വേറെ ചില ഉപകാരങ്ങൾ കൂടിയുണ്ട്.

1. ആപ്പുകൾ സെലക്ട് ചെയ്ത് ലോക്ക് ചെയ്യാം

സാധാരണഗതിയിൽ ഡിവൈസ് ലോക്ക് ചെയ്യാനാണ് ഫിംഗർപ്രിന്റ് സ്‌കാനർ, പാസ്‌കോഡ്, പാറ്റേൺ ലോക്ക് എന്നിവ ഉപയോഗിക്കുന്നത്. എന്നാൽ, ചിലപ്പോഴെങ്കിലും ഒരേ ഫോൺ ഒന്നിലധികം പേർ ഉപയോഗിക്കുന്നുണ്ടാകാം. ഇത്തരം സാഹചര്യങ്ങളിൽ മറ്റുള്ളവരിൽ നിന്ന് നിങ്ങളുടെ സ്വകാര്യ ആപ്പുകൾ സംരക്ഷിച്ചു നിർത്തേണ്ടതായി വരും. വാട്‌സ്ആപ്പ്, ഫോട്ടോകൾ, കലണ്ടർ, ഇ-മെയിൽ എന്നിവ എല്ലാം ഇങ്ങനെ സംരക്ഷിക്കേണ്ടി വരുമ്പോൾ ആപ് ലോക്ക് ഫിംഗർപ്രിന്റ് അൺലോക്ക് എന്ന ആപ്പ് ഉപയോഗിക്കാം.

2. ഗൂഗിൾ പ്ലേ പർച്ചേസിംഗിന്റെ ആധികാരികത ഉറപ്പുവരുത്താം

ഗൂഗിൾ പ്ലേയിൽ നിന്ന് അനായാസം ആപ്പുകൾ ഡൗൺലോഡ് ചെയ്യാറുണ്ട്. എന്നാൽ, ചില പെയ്ഡ് ആപ്പുകൾ ഡൗൺലോഡ് ചെയ്യുമ്പോൾ പാസ്‌കോഡ് ചോദിക്കുന്ന പ്രവണതയുണ്ട്. ഈ സാഹചര്യങ്ങളിൽ എളുപ്പം ചെയ്യാവുന്നത് പ്ലേ സ്റ്റോറിൽ സെറ്റിംഗ്‌സിൽ പോകുക. അതിൽ ഫിംഗർപ്രിന്റ് ഓതന്റിഫിക്കേഷൻ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ അതുതന്നെ ധാരാളം.

3. ഡയറികൾ

പഴയ കാലത്തെ ഡയറികൾ ഉപയോഗിച്ച് മടുത്തോ? എങ്കിൽ ഇപ്പോൾ ജേണലുകൾ ആപ്പായി ഡൗൺലോഡ് ചെയ്യാം. ഇവ പാസ്‌കോഡോ ഫിംഗർപ്രിന്റോ ഉപയോഗിച്ച് ലോക്ക് ചെയ്യുകയും ആവാം. ജേർണീ എന്ന സൗജന്യ ആപ്പാണ് ഇത്. നാലു ഫോട്ടോയും ഒരു വീഡിയോയും ഓരോ എൻട്രിയിലും സേവ് ചെയ്യാം.

4. സെലക്ട് ചെയ്ത ഫോട്ടോകൾ മാത്രം കാണാം

ഫോട്ടോ കാണാൻ ഫോൺ ഒരാൾക്ക് കൈമാറുമ്പോൾ അയാൾ മറ്റു ഫോട്ടോകളും സൈ്വപ് ചെയ്ത് കാണുന്നതിലും വലുത് മറ്റെന്തുണ്ട്. ഇത്തരം സന്ദർഭങ്ങളിൽ സെലക്ട് ചെയ്ത ഫോട്ടോ മാത്രം കാണുന്ന സാഹചര്യം ഉണ്ടാക്കാം. തുറക്കേണ്ട ഒരുകൂട്ടം ഫോട്ടോകൾ മാത്രം സെലക്ട് ചെയ്താൽ മതി. ഇവ നിങ്ങളുടെ ഫിംഗർപ്രിന്റ് സ്‌കാനർ കൊണ്ട് ലോക്ക് ചെയ്യുകയും ആവാം. ഈ ആപ്പ് ബേസിക് വേർഷൻ സൗജന്യം ആണെങ്കിലും പണം അടയ്ക്കുന്ന സേവനവും ഉണ്ട്.

5. പാസ്‌വേഡുകൾ സുരക്ഷിതമാക്കാം

ഓരോ അക്കൗണ്ടിനും ഓരോ പാസ്‌വേഡ് ആയിരിക്കും നിങ്ങൾ ഉപയോഗിക്കുന്നത്. ഇവ സൂക്ഷിച്ചുവയ്ക്കുന്നതിനായി നിങ്ങൾ ഒരു പാസ്‌വേഡ് വാലറ്റും ഉപയോഗിക്കുന്നുണ്ടാകും. ലാസ്റ്റ്പാസ് ആപ് ആണ് ഇതിനായി നിങ്ങൾ ഉപയോഗിക്കുന്നതെങ്കിൽ ഇത് ഫിംഗർപ്രിന്റ് സ്‌കാനർ ഉപയോഗിച്ച് സംരക്ഷിക്കാം.

6. ഫിംഗർപ്രിന്റ് ഗസ്ചറുകൾ

ഫിംഗർപ്രിന്റ് ഗസ്ചർ എന്ന് ഒരു ആപ് ഉണ്ട്. ചില പ്രത്യേക പ്രവർത്തികൾക്കായി ഫിംഗർപ്രിന്റ് സ്റ്റോർ ചെയ്യാം. ഗൂഗിൾ പിക്‌സൽ ഫോണിലാണ് ഇതെങ്കിലും മറ്റു ഫോണുകളിലും എനേബിൾ ചെയ്യാം. ആപ്പ് തുറക്കാൻ, സംഗീതം ആസ്വദിക്കാൻ, ടോർച്ച് ആക്ടിവ് ആക്കാൻ എല്ലാം ഈ ഗസ്ചർ ഉപയോഗിക്കാം.

7. കാമറ ഷട്ടർ ആയി ഉപയോഗിക്കാം

ചില ഫോണുകളിൽ എങ്കിലും ഈ ഫീച്ചർ ഇൻബിൽറ്റ് ആണ്. ഫിംഗർപ്രിന്റ് സെൻസർ ടാപ് ചെയ്ത് സെൽഫി എടുക്കാവുന്ന സംവിധാനം. ഇനി അത് കിട്ടുന്നില്ലെങ്കിൽ കാമറ സെറ്റിംഗ്‌സിൽ പോയാൽ മതി. അതും അല്ലെങ്കിൽ ഡാക്ടിൽ എന്ന ആപ്പ് ഉപയോഗിച്ച് ഏത് ആൻഡ്രോയ്ഡ് ഫോണിലും ആക്ടിവേറ്റ് ചെയ്യാം. 130 രൂപയാണ് വില.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here