ഉത്തര്‍പ്രദേശിലെ ഭരണകൂട അതിക്രമങ്ങളെ അപലപിച്ച് സിപിഐഎം; മതന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടനാ അവകാശങ്ങള്‍ ഉറപ്പാക്കണമെന്നും സിപിഐഎം പൊളിറ്റ് ബ്യൂറോ

ദില്ലി : ആദിത്യനാഥ് മുഖ്യമന്ത്രിയായ ശേഷം യുപിയില്‍ ന്യൂനപക്ഷ സമുദായത്തിനുനേരെ വര്‍ധിച്ചുവരുന്ന ആക്രമണങ്ങളെ അപലപിച്ച് സിപിഐഎം പൊളിറ്റ്ബ്യൂറോ. മതന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ഭരണഘടനാപരമായി നിലനില്‍ക്കുന്ന അവകാശങ്ങള്‍ ഉറപ്പാക്കണം. ഉത്തര്‍പ്രദേശിലെ ബിജെപി സര്‍ക്കാരിനെ വിനാശകരമായ നടപടികളില്‍നിന്ന് പിന്തിരിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും പൊളിറ്റ്ബ്യൂറോ ആവശ്യപ്പെട്ടു.

അനധികൃത കശാപ്പുശാലകള്‍ പൂട്ടിക്കാനും മാട്ടിറച്ചിയുടെ നിയമവിരുദ്ധ വില്‍പന തടയാനും എന്ന പേരില്‍ എല്ലാ കശാപ്പുശാലകള്‍ക്കും കര്‍ശന നടപടിക്കൊരുങ്ങുകയാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇറച്ചിവില്‍പന ശാലകള്‍ക്കുനേരെ വ്യാപക ആക്രമണമുണ്ടായി.

ഇന്ത്യയില്‍നിന്നുള്ള മാംസകയറ്റുമതിയുടെ 50 ശതമാനവും ഉത്തര്‍പ്രദേശില്‍നിന്നാണ്. സര്‍ക്കാര്‍ ഇപ്പോഴത്തെ നയം 25 ലക്ഷത്തോളം പേരുടെ ജീവിതമാര്‍ഗത്തെ നേരിട്ടും അല്ലാതെയും ബാധിക്കും. കൂടാതെ, സംസ്ഥാനമെമ്പാടും മാംസ ഉല്‍പാദത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളും ഭീഷണി നേരിടുകയാണ്. ഇവര്‍ക്കുനേരെ ശാരീരിക ആക്രമണങ്ങളും നടക്കുന്നുവെന്നും പിബി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News