മൂന്ന് പേരിലൊരാളെ തിരഞ്ഞെടുത്തേ മതിയാകൂ എന്ന് സംവിധായകരിലൊരാള്‍ പറഞ്ഞു; ദുരനുഭവം 30 വര്‍ഷത്തെ അഭിനയ ജീവിതത്തില്‍ ആദ്യം; ജെബി ജംഗ്ഷനില്‍ മനസ് തുറന്ന് ചലച്ചിത്രതാരം ചാര്‍മ്മിള

തിരുവനന്തപുരം : അഭിനയ ജീവിതത്തിലെ മോശം അനുഭവത്തെപ്പറ്റി മനസുതുറന്ന് ചലച്ചിത്രതാരം ചാര്‍മ്മിള. 13-ാം വയസില്‍ തുടങ്ങിയതാണ് അഭിനയ ജീവിതം. 20-ാം വയസിലും 30-ാം വയസിലും ദുരനുഭവമുണ്ടായില്ല. എന്നാല്‍ 42-ാം വയസില്‍ ആദ്യമായി ചലച്ചിത്ര ലോകത്തുനിന്ന് ദുരനുഭവം നേരിട്ടു. അത് മൂന്ന് മലയാളി സംവിധായകരില്‍ നിന്നാണ് ഉണ്ടായതെന്നും ചാര്‍മ്മിള പറഞ്ഞു.

ഏത് ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് ദുരനുഭവമുണ്ടായത് എന്ന് വെളിപ്പെടുത്താനാവില്ലെന്നും ചാര്‍മ്മിള പറഞ്ഞു. കൈരളി ടിവി എംഡി ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെബി ജംഗ്ഷനിലാണ് ചാര്‍മ്മിള മനസുതുറന്നത്. ജെബി ജംഗ്ഷന്റെ ആദ്യഭാഗം വെള്ളിയാഴ്ച രാത്രി 9.30 മുതല്‍ കൈരളി ടിവിയിലും ശനിയാഴ്ച രാത്രി രാത്രി 10നും സംപ്രേഷണം ചെയ്യും.

ജെബി ജംഗ്ഷന്റെ പ്രൊമോ വീഡിയോ കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News