സമൂഹ മാധ്യമങ്ങളില്‍ ഇടപെടുന്നതിന് ജീവനക്കാര്‍ക്ക് നിയന്ത്രണം; നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; ഉത്തരവ് ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പിന്റേത്

തിരുവനന്തപുരം : സമൂഹ മാധ്യമങ്ങളിലെ സര്‍ക്കാര്‍ ജീവനക്കാരുടെ ഇടപെടലിന് നിയന്ത്രണമേര്‍പ്പെടുത്തി സര്‍ക്കാര്‍. സര്‍ക്കാര്‍ നയങ്ങളെയും നടപടികളെയും ഉദ്യോഗസ്ഥര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വിമര്‍ശിക്കരുത്. സര്‍ക്കാര്‍ നയങ്ങളില്‍ അനുമതിയില്ലാതെ അഭിപ്രായ പ്രകടനം പാടില്ല. നിര്‍ദ്ദേശം ലംഘിക്കുന്നവര്‍ക്കെതിരെ മേലുദ്യോഗസ്ഥര്‍ നടപടിയെടുക്കണമെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.

ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മേലുദ്യോഗസ്ഥര്‍ കര്‍ശന നടപടിയെടുക്കണം. നടപടിയെടുത്തില്ലെങ്കില്‍ ഗുരുതര വീഴ്ചയായി കണക്കാക്കും. ഉദ്യോഗസ്ഥ ഭരണ പരിഷ്‌കാര വകുപ്പാണ് ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറക്കിയത്. അടുത്ത കാലത്ത് സമൂഹമാധ്യമങ്ങള്‍ വഴി ചില ഉദ്യോഗസ്ഥരുടെ അതിരുവിട്ട വിമര്‍ശനങ്ങള്‍ പരിഗണിച്ചാണ് സര്‍ക്കാര്‍ നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here