താര സംഘടന അമ്മയ്ക്കും ഫെഫ്കയ്ക്കും പിഴ; നടപടി സംവിധായകന്‍ വിനയന് എതിരായ വിലക്കില്‍; നടപടി കോംപറ്റീഷന്‍ കമ്മിഷന്റേത്

ദില്ലി : സംവിധായകന്‍ വിനയന് വിലക്ക് ഏര്‍പ്പെടുത്തിയെന്ന പരാതിയില്‍ താര സംഘടന അമ്മയ്ക്കും ഫെഫ്ക്കയ്ക്കും പിഴ. വിനയന്റെ പരാതിയില്‍ കോംപറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയാണ് പിഴ ചുമത്തിയത്. അമ്മ നാല് ലക്ഷവും ഫെഫ്ക 81000 രൂപയും പിഴയൊടുക്കണം.

നടന്‍ ഇന്നസെന്റ്, ഇടവേള ബാബു, ബി ഉണ്ണികൃഷ്ണന്‍, സിബിമലയില്‍, കെ മോഹനന്‍ എന്നിവരും പിഴയൊടുക്കണം. അപ്രഖ്യാപിത വിലക്ക് നേരിട്ടതുമായി ബന്ധപ്പെട്ട വിനയന്റെ നല്‍കിയ പരാതിയിലാണ് നടപടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here