ശിവസേന എംപിയുടെ മര്‍ദ്ദനമേറ്റത് മലയാളിക്ക്; കണ്ണൂര്‍ സ്വദേശി സുകുമാര്‍ ഹൃദ്രോഗി; മര്‍ദ്ദിച്ച വിരേന്ദ്ര ഗെയ്ക് വാദിനെതിരെ നടപടിയാവശ്യം ശക്തം

ദില്ലി : ശിവസേന എംപിയുടെ മര്‍ദ്ദനമേറ്റ എയര്‍ ഇന്ത്യ ജീവനക്കാരന്‍ മലയാളി. കണ്ണൂര്‍ സ്വദേശി സുകുമാറിനാണ് മര്‍ദ്ദനമേറ്റത്. ശിവസേന എംപി വീരേന്ദ്ര ഗെയ്ക് വാദ് ആണ് ഇന്നലെ സുകുമാറിനെ മര്‍ദ്ദിച്ചത്. ബിസിനസ് ക്ലാസ് ടിക്കറ്റ് നല്‍കിയില്ല എന്നാരോപിച്ചായിരുന്നു മര്‍ദ്ദനം.

ശരീരത്തില്‍ രണ്ട് സ്റ്റെന്റ് ഘടിപ്പിച്ചയാളാണ് സുകുമാര്‍. ഇദ്ദേഹത്തിന് ആരെങ്കിലുമായി എതിര്‍ത്ത് സംസാരിക്കാനുള്ള ശാരീരിക ശേഷിയില്ല. ഒരുതവണ ഹൃദയാഘാതത്തിന് വിധേയനായി. എയര്‍ ഇന്ത്യയില്‍ ഡ്യൂട്ടി മാനേജര്‍ ആണ് സുകുമാര്‍. ശിവസേന എംപിയ്‌ക്കെതിരെ ദില്ലി പൊലീസ് കേസെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News