കൊല്ലം ചിന്നക്കടയിൽ കടകൾക്ക് തീപിടിച്ചു; പത്തു കടകൾ കത്തിനശിച്ചു; തീ നിയന്ത്രണവിധേയമാക്കി; ലക്ഷക്കണക്കിനു രൂപയുടെ നാശനഷ്ടം

കൊല്ലം: കൊല്ലം ചിന്നക്കടയിൽ വൻ തീപിടുത്തം ഉണ്ടായി. ചിന്നക്കടയിൽ കടകൾക്കു തീപിടിച്ചു. ചിന്നക്കടയ്ക്കടുത്ത് പായിക്കടയിലാണ് സംഭവം. പത്തുകടകൾ കത്തിനശിച്ചു. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീ നിയന്ത്രണവിധേയമാക്കിയിട്ടുണ്ട്. അഗ്നിശമനസേനയുടെ ഇടപെടലാണ് കൂടുതൽ കടകളിലേക്ക് തീപടരാതെ സഹായിച്ചത്.

Kollam-Fire

ഇന്നു പുലർച്ചെയാണ് സംഭവം. സ്ഥലത്തുണ്ടായിരുന്ന ചുമട്ടു തൊഴിലാളികളാണ് കടകളിൽ നിന്ന് തീ ഉയരുന്നത് ആദ്യം കണ്ടത്. ഉടൻ തന്നെ അഗ്നിശമനസേനയെ വിവരം അറിയിച്ചു. ആറു ഫയർ എൻജിനുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം തുടങ്ങി. കൂടുതൽ കടകളിലേക്ക് തീപടരാതിരിക്കാനായിരുന്നു ഫയർ ഫോഴ്‌സിന്റെ ശ്രമം.

Kollam-Fire-2

പായിക്കടയിലെ കാർത്തിക ഹോട്ടലിനു സമീപമുള്ള കടകളിലാണ് തീപിടിച്ചത്. പതിറ്റാണ്ടുകളോളം കാലം പഴക്കമുള്ള കടകളാണ് ഇവയെല്ലാം. ഓടിട്ട കടകളാണ് തീപിടിച്ചത്. തീപിടുത്തത്തിന്റെ കാരണം എന്തെന്നു വ്യക്തമായിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News