മലപ്പുറം ഉപതെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർത്ഥി ഫൈസലിന്റെ മണ്ഡലപര്യടനം ഇന്നു തുടങ്ങും; കുഞ്ഞാലിക്കുട്ടിയുടെ പര്യടനം നാളെ മുതൽ

മലപ്പുറം: മലപ്പുറം ലോക്‌സഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുന്നണി സ്ഥാനാർത്ഥികൾ മണ്ഡല പര്യടനത്തിലേക്ക്. സ്ഥാനാർത്ഥികളുടെ മണ്ഡലപര്യടനം ഇന്നുമുതൽ ആരംഭിക്കും. എൽഡിഎഫ് സ്ഥാനാർത്ഥി അഡ്വ.എം.ബി ഫൈസലിന്റെ തെരഞ്ഞെടുപ്പ് പര്യടനത്തിന് പെരിന്തൽമണ്ണയിൽ ഇന്ന് തുടക്കമാകും. യുഡിഎഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലപര്യടനം നാളെ ആരംഭിക്കും.

സ്ഥാനാർത്ഥികളുടെ നാമനിർദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്നലെ പൂർത്തിയായിരുന്നു. പത്രികാസമർപണം വ്യാഴാഴ്ചയാണ് പൂർത്തിയായത്. ആകെ 16 പേരാണ് പത്രിക സമർപ്പിച്ചത്. ഇതിൽ മൂന്നുപേർ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ ഡമ്മി സ്ഥാനാർത്ഥികളാണ്. 9 സ്വതന്ത്രരിൽ 2 പേർ അപരന്മാരാണ്. ഈമാസം 27 വരെ പത്രിക പിൻവലിക്കാനും അവസരമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here