പി.ഗോവിന്ദപിള്ളയുടെ ജൻമവാർഷിക ദിനം

പി.ജി എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന പി.ഗോവിന്ദപിള്ളയുടെ ജൻമവാർഷിക ദിനമാണ് ഇന്ന്. 1926 മാർച്ച് 25നാണ് അദ്ദേഹം ജനിച്ചത്. മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, എഴുത്തുകാരൻ, പത്രാധിപർ, വാഗ്മി എന്നീ നിലകളിൽ പ്രശസ്തനാണ് പി.ജി എന്ന പി.ഗോവിന്ദപിള്ള.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി ഗ്രാമത്തിലാണ് ജനിച്ചത്. അച്ഛൻ എം.എൻ.പരമേശ്വരൻ പിള്ള. അമ്മ കെ.പാറുക്കുട്ടി അമ്മ. യാഥാസ്ഥിതിക ചുറ്റുപാടിലായിരുന്നു ജനിച്ചതെങ്കിലും കുട്ടിക്കാലം തൊട്ടേ സാമൂഹിക രാഷ്ട്രീയ സംഭവവികാസങ്ങളിൽ പി.ജി തൽപരനായിരുന്നു. സ്വാതന്ത്ര്യസമരത്തിന്റെ അലകൾ രാജ്യമെങ്ങും ആഞ്ഞടിച്ചിരുന്ന കാലത്താണ് അദ്ദേഹം തന്റെ ബാല്യം ചിലവഴിച്ചത്.

വാർധക്യ സഹജമായ രോഗങ്ങളെ തുടർന്ന് തിരുവനന്തപുരം കിംസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ 2012 നവംബർ 22 ന് അദ്ദേഹം അന്തരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News