ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ വിരാട് കോഹ്‌ലി കളിക്കുന്നില്ല; പകരം രഹാനെ നയിക്കും; ടോസ് നേടിയ ഓസ്‌ട്രേലിയയ്ക്ക് ബാറ്റിംഗ്; കുല്‍ദീപ് യാദവിനു ടെസ്റ്റില്‍ അരങ്ങേറ്റം

ധർമശാല: ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി കളിക്കുന്നില്ല. പരുക്ക് ഭേദമാകാത്തതിനാൽ വിരാട് കോഹ്‌ലിക്കു വിശ്രമം അനുവദിച്ചു. പകരം അജിൻക്യ രഹാനെ ടീമിനെ നയിക്കും. ടോസ് നേടിയ ഓസ്‌ട്രേലിയ ബാറ്റിംഗ് തെരഞ്ഞെടുത്തു. ഈ മത്സരവും ജയിച്ച് ഇന്ത്യൻ മണ്ണിൽ പരമ്പര എന്ന വിദൂര സ്വപ്‌നം യാഥാർത്ഥ്യമാക്കുകയാണ് കങ്കാരുക്കളുടെ ലക്ഷ്യം.

കഴിഞ്ഞ മത്സരത്തിൽ നിന്നു കാര്യമായ മറ്റു മാറ്റങ്ങൾ ഒന്നും തന്നെ ടീമിൽ ഇന്ത്യ വരുത്തിയിട്ടില്ല. കുല്‍ദീപ് യാദവ് ഇന്നു അരങ്ങേറ്റ ടെസ്റ്റ് കളിക്കും. ഇഷാന്തിനു പകരം ഷമി കളിച്ചേക്കും എന്നു സൂചനയുണ്ടായിരുന്നെങ്കിലും ഇതിലും മാറ്റം വരുത്തിയിട്ടില്ല. മൂന്നാം ടെസ്റ്റിൽ സമനിലയിൽ അവസാനിച്ചിരുന്നു. ഇതോടെ ഇരുടീമുകളും ഓരോ മത്സരം വീതം ജയിച്ച് പരമ്പര സമനിലയിലാണ് ഇപ്പോൾ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News