ബന്ധുനിയമന കേസിൽ യുഡിഎഫ് നേതാക്കൾക്കെതിരെ തെളിവില്ലെന്നു വിജിലൻസ്; ഉമ്മൻചാണ്ടി അടക്കം പത്തോളം നേതാക്കൾക്കെതിരെ തെളിവില്ല

തിരുവനന്തപുരം: ബന്ധുനിയമന കേസിൽ യുഡിഎഫ് നേതാക്കൾക്കെതിരെ തെളിവില്ലെന്നു
വിജിലൻസ് റിപ്പോർട്ട്. വിജിലൻസിന്റെ പ്രാഥമിക അന്വേഷണത്തിലാണ് കണ്ടെത്തൽ. ക്രമവിരുദ്ധമായി നേതാക്കൾ നിയമനം നടത്തിയിട്ടില്ലെന്നു റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോർട്ട് തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയിൽ സമർപ്പിച്ചു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവർ അടക്കം പത്തോളം നേതാക്കൾക്കെതിരെയായിരുന്നു പരാതി. പൊതുപ്രവർത്തകനായ ഹാഫിസാണ് ഹർജി നൽകിയിരുന്നത്.

മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ ബന്ധുക്കളെ സർക്കാരിന്റെ വിവിധ തസ്തികകളിൽ നിയമിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ടായിരുന്നു ഹർജി സമർപിച്ചിരുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അടക്കം ഏഴു മുൻ മന്ത്രിമാരുടെ ബന്ധുക്കളെ നിയമിച്ച സംഭവത്തിലായിരുന്നു അന്വേഷണം ആവശ്യപ്പെട്ടിരുന്നത്.

ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല, അനൂപ് ജേക്കബ്, വി.എസ് ശിവകുമാർ, ജി.കാർത്തികേയൻ എന്നിവരുടെ ബന്ധുക്കളെ പലയിടങ്ങളിൽ നിയമിച്ചത് സംബന്ധിച്ചായിരുന്നു പരാതി. ഈ കേസ് സംബന്ധിച്ച് സമാനമായ പരാതികളുടെ അടിസ്ഥാനത്തിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ട്. ഇതുസംബന്ധിച്ച് റിപ്പോർട്ട് നൽകാൻ കോടതി നിർദേശം നൽകിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News