മാര്‍ച്ച് 30ന് സംസ്ഥാനത്ത് വാഹന പണിമുടക്ക്; തീരുമാനം ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധനയ്‌ക്കെതിരെ; ബിഎംഎസ് പങ്കെടുക്കില്ല

തിരുവനന്തപുരം : മാര്‍ച്ച് 30ന് സംസ്ഥാനത്ത് 24 മണിക്കൂര്‍ വാഹന പണിമുടക്ക്. മോട്ടോര്‍ വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് പണിമുടക്ക്. തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം 50 ശതമാനം വരെ വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം.

സമരത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഭരണാനുകൂല സംഘടനയായ ബിഎംഎസ് പങ്കെടുക്കില്ല. 2017 – 2018 സാമ്പത്തിക വര്‍ഷത്തില്‍ പുതിയ വര്‍ധനവ് നടപ്പാക്കുവാനാണ് നിര്‍ദ്ദേശം. ആയിരം സിസി മുതല്‍ ആയിരത്തി അഞ്ഞൂറ് സിസി വരെയുള്ള വാഹനങ്ങളുടെ തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് പ്രീമിയം അന്‍പത് ശതമാനം വര്‍ധിപ്പിക്കാനാണ് റെഗുലേറ്ററി ആന്‍ഡ് ഡെവലപ്‌മെന്റ് അതോറിറ്റിയുടെ നിര്‍ദേശം.

പ്രീമിയം വര്‍ദ്ധന നിലവില്‍ വരുന്നതോടെ പുതിയ വാഹനം വാങ്ങുന്നവര്‍ക്കും നിലവിലെ ഇന്‍ഷുറന്‍സ് പുതുക്കുന്നവര്‍ക്കും പ്രീമിയം ചെലവില്‍ കുത്തനെയുള്ള വര്‍ധനയുണ്ടാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News