എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി; പുതിയ പരീക്ഷ മാര്‍ച്ച് 30ന്; തീരുമാനം ഉത്തരക്കടലാസ് ചോര്‍ന്നെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന്; വിദ്യാര്‍ത്ഥി പക്ഷത്തുനിന്നാണ് തീരുമാനമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : ഇക്കൊല്ലത്തെ എസ്എസ്എല്‍സി കണക്ക് പരീക്ഷ റദ്ദാക്കി. കണക്ക് പരീക്ഷ വീണ്ടു നടത്തും. മാര്‍ച്ച് 30ന് ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് പരീക്ഷാ സമയം. ഉത്തരക്കടലാസ് ചോര്‍ന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. സംഭവത്തില്‍ വകുപ്പുതല അന്വേഷണം നടത്താനും തീരുമാനമായി.

സര്‍ക്കാര്‍ വകുപ്പുതല അന്വേഷണം നടത്തും. സംഭവം ഉഷാ ടൈറ്റസ് ഐഎഎസ് അന്വേഷിക്കും. വിദ്യാര്‍ത്ഥി പക്ഷത്തുനിന്നാണ് സര്‍ക്കാരിന്റെ തീരുമാനം. 30ന് നടക്കേണ്ട പരീക്ഷ 31ന് അതേസമയം നടത്തുമെന്നും വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് പറഞ്ഞു. തിരുവനന്തപുരത്ത് വിദ്യാഭ്യാസ മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന്റേതാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here