ബിഗ് ഡേറ്റ അനലറ്റിക്‌സില്‍ പരിശീലനം നേടാം; ഏത് മേഖലയുടെയും സാധ്യത കൃത്യമായി മനസിലാക്കാം; പരിശീലന പരിപാടിയുമായി ഐ ട്രാന്‍സും 361 ഡിഗ്രി മൈന്‍ഡ്‌സും

തിരുവനന്തപുരം : വിവരസാങ്കേതിക മേഖലയില്‍ തൊഴില്‍ സാധ്യതകള്‍ നല്‍കുന്ന ബിഗ്‌ഡേറ്റ അനലറ്റിക്‌സില്‍ കേരളത്തിലും പരിശീലനപരിപാടി ആരംഭിക്കുന്നു. ബിഗ് ഡേറ്റ അനലറ്റിക്‌സിലും മറ്റ് തൊഴിലധിഷ്ഠിത പരിപാടികളിലുമാണ് പരിശീലനം. തിരുവനന്തപുരത്തെ ഐടി പരിശീലകരായ ഐ ട്രാന്‍സും ഓണ്‍ലൈന്‍ പരിശീലകരായ 361 ഡിഗ്രി മൈന്‍ഡ്‌സും ചേര്‍ന്നാണ് പരിപാടി നടത്തുന്നത്.

സാമൂഹ്യമാധ്യമങ്ങള്‍ ഉള്‍പ്പെടെ വിവിധങ്ങളായ മാധ്യമങ്ങള്‍ വഴി രൂപപ്പെടുന്ന അതിബൃഹത്തായ വിവരശേഖരത്തില്‍ നിന്ന് അതതു മേഖലകള്‍ക്ക് ആവശ്യമായ വിശകലന റിപ്പോര്‍ട്ടുകളും അനുമാനങ്ങളും സ്ഥിതിവിവരക്കണക്കുകളും സമയബന്ധിതമായി തയ്യാറാക്കുന്ന പ്രക്രിയയാണ് ബിഗ് ഡേറ്റ അനാലിസിസ

ഇതനുസരിച്ച് വ്യക്തിയുടെയും ഒരു സംഘം വ്യക്തികളുടേയും ഉള്‍പ്പടെ താല്‍പര്യങ്ങള്‍ എന്തൊക്കെയെന്ന് മനസിലാക്കും. ഇതിന് സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പടെയുള്ളവയിലെ ഇടപെടലുകള്‍ പരിശോധിക്കും. ഇത് ക്രോഡീകരിച്ച് മനസ്സിലാക്കും. രാജ്യത്തെ സാമ്പത്തിക സ്ഥിതിയുടെ പ്രതികരണം വരെ ഏത് മേഖലയിലും കൃത്യമായ ഇടപെടലുകള്‍ മനസിലാക്കാന്‍ ബിഗ് ഡേറ്റ അനലറ്റിക്‌സ് വഴി കഴിയും.

കേരളത്തില്‍ തിരുവനന്തപുരം ഉള്‍പ്പടെ ഏഴു ജില്ലകളില്‍ പരിശീലന പരിപാടി സംഘടിപ്പിക്കും. എന്‍ജിനീയറിംഗ്, എംസിഎ, എംഎസ്‌സി, ഐടി വിദ്യാര്‍ഥികള്‍ക്കും മാനേജ്‌മെന്റ് ബിരുദധാരികള്‍ക്കും ബിഗ് ഡേറ്റ അനലറ്റിക്‌സില്‍ സാധ്യതകളുണ്ട്. വിദ്യാര്‍ഥികള്‍ക്കും ഐടി പ്രൊഫഷണലുകള്‍ക്കും വളരെ വേഗത്തില്‍ തൊഴില്‍ വളര്‍ച്ച ഉണ്ടാക്കാനും പരിശീലന പരിപാടിയിലൂടെ കഴിയും.

ലോകത്ത് വാണിജ്യ വ്യവസായ രംഗങ്ങളില്‍ ബിഗ് ഡേറ്റ അനലറ്റിക്‌സിന് സാധ്യതകളേറെയാണ്. രാജ്യത്ത് ഈ മേഖലയില്‍ വേണ്ടത്ര പരിശീലനം സിദ്ധിച്ചവരില്ല. ആവശ്യത്തിന് പരിശീലകരും പരിശീലന കേന്ദ്രങ്ങളുമില്ലാത്തതാണ് പ്രധാന പ്രശ്‌നം. ഈ സാഹചര്യത്തിലാണ് പ്രമുഖ പരിശീലകരായ 361 ഡിഗ്രി മൈന്‍ഡ്‌സും ഐ ട്രാന്‍സും സംയുക്തമായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നതെന്ന് ഐട്രാന്‍സ് ചെയര്‍മാനും എംഡിയുമായ റോബിന്‍സ് ജെ. ആലപ്പാട്ട് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here