വിഷ്ണു ഉണ്ണികൃഷ്ണനു ഷൂട്ടിംഗിനിടെ വീണു പരുക്ക്; അപകടം മട്ടാഞ്ചേരിയിൽ വച്ച് സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെ

കൊച്ചി: യുവനടൻ വിഷ്ണു ഉണ്ണികൃഷ്ണനു ഷൂട്ടിംഗിനിടെ വീണു പരുക്കേറ്റു. മട്ടാഞ്ചേരിയിൽ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗിനിടെയാണ് വിഷ്ണുവിനു അപകടം ഉണ്ടായത്. ചിത്രത്തിൽ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. വിഷ്ണുവിന്റെ കൈക്ക് പൊട്ടലുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് വിഷ്ണു ഇപ്പോൾ.

പ്രമുഖ ഛായഗ്രാഹകൻ ഷാംദത്ത് സൈനുദ്ദീൻ ആദ്യമായി സംവിധായകനാകുന്ന ‘സ്ട്രീറ്റ്‌ലൈറ്റ്‌സ്’ എന്ന ചിത്രത്തിൽ അഭിനയിക്കുകയാണ് വിഷ്ണു ഇപ്പോൾ. ചിത്രത്തിലെ സംഘട്ടനരംഗം ചിത്രീകരണമാണ് മട്ടാഞ്ചേരിയിൽ നടക്കുന്നത്. ചിത്രീകരണത്തിനിടെ വീണുപോയ വിഷ്ണുവിന്റെ വലതുകൈയ്ക്കാണ് പരുക്കേറ്റത്. ഉടൻ തന്നെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ എത്തിച്ചു. താരത്തിന്റെ വലതു കൈയ്ക്ക് പൊട്ടലുണ്ടെന്നു ഡോക്ടർമാർ അറിയിച്ചു. ഒരു മാസത്തോളം വിശ്രമവും ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്.

അടുത്ത ദിവസം തന്നെ വിഷ്ണുവിനെ ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയേക്കും. തുടർന്ന് ഒരുമാസം വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്ടർമാരുടെ കണക്കുകൂട്ടൽ. മലയാളചിത്രങ്ങൾക്കൊപ്പം കമൽഹാസന്റെ ‘ഉത്തമവില്ലനും’ ‘വിശ്വരൂപം 2’നുമൊക്കെ ഛായാഗ്രഹണം നിർവഹിച്ച ഷാംദത്ത് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് സ്ട്രീറ്റ്‌ലൈറ്റ്‌സ്. പ്ലേഹൗസ് പിക്‌ചേഴ്‌സിന്റെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്. വെള്ളിയാഴ്ചയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ‘കട്ടപ്പനയിലെ ഋത്വിക്‌റോഷന്’ ശേഷം വിഷ്ണു അഭിനയിക്കുന്ന സിനിമയാണ് ‘സ്ട്രീറ്റ്‌ലൈറ്റ്‌സ്’.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News