അൽ-ഖായിദ സീനിയർ ലീഡർ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടു; മരിച്ചത് ഇസ്ലാമാബാദ് ഭീകരാക്രമണത്തിന്റെ സൂത്രധാരൻ

വാഷിംഗ്ടൺ: അൽ-ഖായിദ സീനിയർ കമാൻഡർ ഖാറി യാസിൻ യുഎസ് ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. അഫ്ഗാനിസ്താനിലെ കിഴക്കൻ മേഖലയിൽ അമേരിക്ക നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് യാസിൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. അൽ-ഖായിദയുടെ മുതിർന്ന സൈനിക കമാൻഡർ ആയിരുന്നു ഖാറി യാസിൻ. 2008-ൽ ഇസ്ലാമാബാദിലെ ഹോട്ടലിൽ ഭീകരാക്രമണം നടത്തിയത് യാസിൻ ആയിരുന്നു. ഈ ആക്രമണത്തിന്റെ സൂത്രധാരൻ യാസിൻ ആയിരുന്നെന്നാണ് പറയപ്പെടുന്നത്.

കഴിഞ്ഞ ഞായറാഴ്ച അഫ്ഗാൻ കിഴക്കൻ പ്രവിശ്യയിൽ നടത്തിയ ഭീകരാക്രമണത്തിലാണ് യാസിൻ കൊല്ലപ്പെട്ടതെന്നാണ് വിവരം. യാസിൻ മരിച്ചതായി യുഎസ് സൈന്യം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. നിരപരാധികളെ കൊലപ്പെടുത്തുകയും ഇസ്ലാമിന്റെ പേരു നശിപ്പിക്കുകയും ചെയ്യുന്നവർ നിയമപരിധിയിൽനിന്നു രക്ഷപെടില്ലെന്നതിന്റെ തെളിവാണ് യാസിന്റെ മരണമെന്ന് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസ് പറഞ്ഞു.

പാകിസ്താനിലെ ബലൂചിസ്ഥാൻ സ്വദേശിയാണ് ഖാറി യാസിൻ. 2008 സെപ്തംബർ 20ന് ഇസ്ലാമാബാദിലെ മാരിയറ്റ് ഹോട്ടലിൽ നടന്ന ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരൻ യാസിൻ ആയിരുന്നു. 2009-ൽ ശ്രീലങ്കൻ ക്രിക്കറ്റ് ടീം സഞ്ചരിച്ച ബസിനു നേർക്ക് ലാഹോറിൽ ആക്രമണം നടത്തിയതും യാസിൻ തന്നെയാണെന്നു കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News