മാണിയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് എം.എം ഹസ്സൻ; പാർട്ടിക്കുള്ളിലെ ഗ്രൂപ്പ് തർക്കങ്ങൾ പരിഹരിക്കും; മുന്നണിയിലെ ഐക്യം പുനഃസ്ഥാപിക്കുമെന്നും ഹസ്സൻ

തിരുവനന്തപുരം: കെ.എം മാണിയെ യുഡിഎഫിലേക്ക് വീണ്ടും സ്വാഗതം ചെയ്ത് എം.എം ഹസ്സൻ. മാണി മുന്നണിയിലേക്കു തിരിച്ചെത്തണമെന്നു ഹസ്സൻ തിരുവനന്തപുരത്തു പറഞ്ഞു. മുന്നണിയിലെ ഐക്യം പുനഃസ്ഥാപിക്കുമെന്നും ഹസ്സൻ വ്യക്തമാക്കി. ഗ്രൂപ്പ് തർക്കമാണ് കോൺഗ്രസ് പാർട്ടി നേരിടുന്ന പ്രധാന പ്രശ്‌നം. തർക്കം പരിഹരിച്ച് പാർട്ടിയെ ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടു പോകുകയാണ് തന്റെ ലക്ഷ്യമെന്നും ഹസ്സൻ കൂട്ടിച്ചേർത്തു.

ബാർ കോഴക്കേസിൽ പ്രതി ചേർത്തതിനെ തുടർന്ന് മുന്നണി വിട്ട മാണി കഴിഞ്ഞയാഴ്ച മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ പി.കെ കുഞ്ഞാലിക്കുട്ടിക്കു പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇതോടെയാണ് മാണി വീണ്ടും യുഡിഎഫിലേക്കോ എന്ന തരത്തിൽ ചർച്ചകൾ ആരംഭിച്ചത്. എന്നാൽ, ഇതു യുഡിഎഫിനുള്ള പിന്തുണയല്ലെന്നും കുഞ്ഞാലിക്കുട്ടിക്കുള്ള പിന്തുണയാണെന്നുമാണ് അന്നു മാണി പറഞ്ഞത്. ഇതിനിടെ കുഞ്ഞാലിക്കുട്ടിക്കു വേണ്ടി പ്രചാരണം നടത്താൻ ഇന്നു മാണി മലപ്പുറത്തെത്തുന്നുമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here