ഡ്രൈവിംഗ് ലൈസൻസിനും ആധാർ കാർഡ് നിർബന്ധമാക്കുന്നു; ലൈസൻസ് എടുക്കാനും പുതുക്കാനും ആധാർ നിർബന്ധമാക്കും; നടപടി വ്യാജൻമാരെ കണ്ടെത്താൻ

ദില്ലി: ഡ്രൈവിംഗ് ലൈസൻസിനും ഇനി ആധാർ കാർഡ് നിർബന്ധമാകും. ഇതുസംബന്ധിച്ച് കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി. ഡ്രൈവിംഗ് ലൈസൻസ് പുതുതായി എടുക്കാനും നിലവിലുള്ളവ പുതുക്കാനും ആധാർ നിർബന്ധമാക്കുന്നതാണ് പുതിയ നിയമം. ഒന്നിലധികം ലൈസൻസുകൾ കൈവശം വെക്കുന്നത് തടയാനും വ്യാജ ഡ്രൈവിംഗ് ലൈസൻസുകൾ കണ്ടെത്താനുമാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.

ഡ്രൈവിംഗ് ലൈസൻസുകൾക്ക് ആധാർ നിർബന്ധമാക്കി ഉത്തരവിറക്കണമെന്നു ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകും. ഗതാഗത നിയമം ലംഘിക്കുമ്പോഴും ക്രിമിനൽ കുറ്റകൃത്യത്തിൽ ഏർപ്പെടുന്നവരും ഒന്നിലധികം ലൈസൻസുകൾ കൈവശം വയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ലൈസൻസ് റദ്ദ് ചെയ്താലും അതു കുഴപ്പം ഉണ്ടാകാതിരിക്കാനാണ് ഇത്. ഇത്തരക്കാരെ കുടുക്കാനാണ് ആധാർ നിർബന്ധമാക്കുന്നതെന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.

ആധാർ കാർഡിലെ ബയോമെട്രിക് വിവരങ്ങൾ ഇത്തരം കുറ്റവാളികളെ പിടികൂടാൻ സഹായിക്കുമെന്നാണ് പറയപ്പെടുന്നത്. ലൈസൻസ് നൽകുന്നത് സംസ്ഥാനങ്ങളുടെ ചുമതലയാണെന്നിരിക്കെ ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരുകൾക്ക് നിർദേശം നൽകാനാണ് കേന്ദ്രം ആലോചിക്കുന്നത്.

പാൻ കാർഡിനും ആദായ നികുതി റിട്ടേണിനും നേരത്തെ ആധാർ നിർബന്ധമാക്കിയിരുന്നു. അടുത്തിടെ മൊബൈൽ നമ്പറുകളേയും ആധാർ കാർഡുമായി ബന്ധിപ്പിക്കാനുള്ള ശ്രമത്തിലേക്കാണ് സർക്കാർ നീങ്ങുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News