ഓസ്‌ട്രേലിയയിൽ വീണ്ടും മലയാളി വംശീയമായി ആക്രമിക്കപ്പെട്ടു; മർദ്ദനമേറ്റത് കോട്ടയം സ്വദേശി ലീ മാക്‌സിന്

മെൽബൺ: ഓസ്‌ട്രേലിയയിൽ വീണ്ടും മലയാളി യുവാവ് വംശീയമായി ആക്രമിക്കപ്പെട്ടു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ഡ്രൈവർ ലീ മാക്‌സ് ആണ് മെൽബണിൽ വച്ച് ഒരുകൂട്ടം ആളുകളുടെ ആക്രമണത്തിനിരയായത്. ഇന്ത്യക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു ആക്രമണമെന്നു ലീ മാക്‌സ് പറഞ്ഞത്. ഓസ്‌ട്രേലിയയിൽ ടാക്‌സി ഡ്രൈവർ ആയി ജോലി ചെയ്തു വരുകയാണ് ലാ മാക്‌സ്. കഴിഞ്ഞയാഴ്ച മറ്റൊരു മലയാളിയും വംശീയ ആക്രമണത്തിനു ഇരയായിരുന്നു.

ഇന്ത്യക്കാരനല്ലേ എന്നു ആക്രോശിച്ച് സ്വദേശികളായ ഒരുകൂട്ടം ആളുകൾ ലീ മാക്‌സിനെ ആക്രമിക്കുകയായിരുന്നു. ലീ മാക്‌സിനു മുഖത്താണ് ആക്രമണത്തിൽ പരുക്കേറ്റിട്ടുള്ളത്. ടാസ്മാനിയ സംസ്ഥാനത്തുള്ള ഹൊബാർട്ടിലെ ഭക്ഷണശാലയിൽ വച്ചാണ് വംശീയാക്രമണം ഉണ്ടായത്. കഴിഞ്ഞ ശനിയാഴ്ച പുലർച്ചെ മാക്‌ഡൊണാൾഡിലായിരുന്നു സംഭവം.

നാലു യുവാക്കളും ഒരു യുവതിയുമാണ് അക്രമികളുടെ സംഘത്തിലുണ്ടായിരുന്നത്. സ്വദേശികളായ ഈ അഞ്ചുപേരും ഭക്ഷണശാലയിലെ ജീവനക്കാരുമായി തർക്കിക്കുന്നത് ലീ മാക്‌സ് കണ്ടിരുന്നു. ഇവിടെനിന്നു തിരിച്ചിറങ്ങിയപ്പോഴാണ് ഇവർ ലീക്കു നേരെ ആക്രമണം നടത്തിയത്. അക്രമത്തെ തുടർന്ന് ലീ മാക്‌സ് പൊലീസിൽ പരാതി നൽകി.

അടുത്തിടെ മലയാളിയായ വൈദികനു നേരെയും ആക്രമണമുണ്ടായിരുന്നു. ഓസ്‌ട്രേലിയ, അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ ഇന്ത്യക്കാർക്കു നേരെയുള്ള വംശീയ ആക്രമണം തുടരുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News