ആദ്യമായി സിനിമാ പിന്നണി ഗാന രംഗത്തും പാടി കഴിവു തെളിയിച്ച് ഉണ്ണി മുകുന്ദൻ. നായകവേഷത്തിൽ നിന്നും ഗായകവേഷത്തിലേക്കും ഉണ്ണി മുകുന്ദൻ ചുവടുമാറുന്ന അച്ചായൻസിലെ ഗാനം പുറത്തിറങ്ങി. അനുരാഗം പുതുമഴ പോലെ എന്നു തുടങ്ങുന്ന ഗാനമാണ് പുറത്തിറങ്ങിയത്. ഉണ്ണിയുടെ പാട്ടിനെ അനുമോദിച്ച് മെഗാസ്റ്റാർ മമ്മൂട്ടിയും രംഗത്തെത്തി.
ഗായകൻ മാത്രമല്ല, ഗാനരചയിതാവും ഗാനരംഗത്തിൽ അഭിനയിച്ചിരിക്കുന്നതും ഉണ്ണി മുകുന്ദൻ ആണ്.
കണ്ണൻ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ചായൻസ്. ഉണ്ണി മുകുന്ദനും രതീഷ് വേഗയും ചേർന്നാണ് ചിത്രത്തിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത്. സംഗീതം നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗ തന്നെ. ഉണ്ണിക്കൊപ്പം ജയറാം, അമല പോൾ, പ്രകാശ് രാജ് തുടങ്ങിയവർ ചിത്രത്തിൽ അഭിനയിക്കുന്നു. സിനിമയുടെ പിന്നണിയിൽ ഉണ്ണി ആദ്യമായാണ് പാടുന്നത്.
ഉണ്ണി മുകുന്ദനെ അനുമോദിച്ച് മെഗാ സ്റ്റാർ മമ്മൂട്ടി രംഗത്തെത്തി. ഫേസ്ബുക്കിലാണ് മമ്മൂട്ടി ഉണ്ണിയെ അനുമോദിച്ച് പോസ്റ്റിട്ടത്. ഗാനം ഷെയർ ചെയ്യുകയും ചെയ്തു.
അച്ചായന്‍സിലെ ഗാനം
Get real time update about this post categories directly on your device, subscribe now.