ധര്‍മശാലയില്‍ വിയര്‍ത്ത് ഇന്ത്യന്‍ ബാറ്റിംഗ് നിര; അര്‍ദ്ധ സെഞ്ച്വറി നേടി ലോകേഷും പൂജാരയും; നഥാന്‍ ലിയോണിന് നാല് വിക്കറ്റ്

ധര്‍മശാല : ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. നാലാം ടെസ്റ്റിന്റെ രണ്ടാം സ്റ്റമ്പെടുക്കുമ്പോള്‍ ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 248 റണ്‍സെടുത്തു. അര്‍ദ്ധ സെഞ്ച്വറി നേടിയ ലോകേഷ് രാഹുലും ചേതേശ്വര്‍ പൂജാരയുമാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍നിന്ന് രക്ഷിച്ചത്.

ഓപ്പണര്‍ ലോകേഷ് 60 റണ്‍സെടുത്ത് കമ്മിന്‍സിന് വിക്കറ്റ് നല്‍കി മടങ്ങി. മുരളി വിജയിക്ക് 11 റണ്‍സ് മാത്രമാണ് എടുക്കാന്‍ കഴിഞ്ഞത്. പാസില്‍വുഡിന്റെ പന്തില്‍ വെയ്ഡിന് ക്യാച്ച് നല്‍കിയായിരുന്നു മടക്കം. പിന്നാലെയെത്തിയ ചേതേശ്വര്‍ പൂജാര ലോകേഷ് രാഹുലിന് മികച്ച പിന്തുണ നല്‍കി.

57 റണ്‍സെടുത്ത പൂജാര ലിയോണിന്റെ പന്തില്‍ ഹാന്‍ഡ്‌സ് കോംബ് പിടിച്ച് പുറത്തായി. പിന്നാലെയെത്തിയവര്‍ ഓസ്‌ട്രേലിയന്‍ ബൗളിംഗിന് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ നന്നേ ബുദ്ധിമുട്ടി. യുവതാരം കരുണ്‍ നായര്‍ അഞ്ചും ആര്‍ അശ്വിന്‍ 30ഉം റണ്‍സെടുത്തു.

രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ 10 റണ്‍സോടെ വൃദ്ധിമാന്‍ സാഹയും 16 റണ്‍സെടുത്ത രവീന്ദ്ര ജഡേജയുമാണ് ക്രീസില്‍. നഥാന്‍ ലിയോണ്‍ 4 വിക്കറ്റും ജോഷ് ഹാസല്‍വുഡ്, പാറ്റ് കുമ്മിന്‍സ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി. മൂന്നാം ദിനത്തില്‍ പിടിച്ചുനിന്നില്ലെങ്കില്‍ ഇന്ത്യയ്ക്ക് വന്‍ തകര്‍ച്ചയെ നേരിടേണ്ടിവരും. ഒന്നാമിന്നിംഗ്‌സില്‍ ഓസ്‌ട്രേലിയ 300 റണ്‍സിന് പുറത്തായിരുന്നു.

സ്‌കോര്‍ ഒന്നാമിന്നിംഗ്‌സ്

ഓസ്‌ട്രേലിയ – 300ന് ഓള്‍ ഔട്ട്
ഇന്ത്യ – 248/6

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News