വാഹന പണിമുടക്ക് 31ലേക്ക് മാറ്റി; തീരുമാനം എസ്എസ്എല്‍സി പരീക്ഷ നടക്കുന്ന സാഹചര്യത്തില്‍; വിദ്യാര്‍ത്ഥികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്ന് സംയുക്ത സമരസമിതി

തിരുവനന്തപുരം : ഈ മാസം 30ന് നടത്താനിരുന്ന വാഹന പണിമുടക്ക് 31ലേക്ക് മാറ്റി. 30ന് എസ്എസ്എല്‍സി കണക്ക് പരീക്ഷ നടക്കുന്ന സാഹചര്യത്തിലാണ് പണിമുടക്ക് മാറ്റിവെച്ചത്. വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് കണക്കിലെടുത്താണ് തീരുമാനമെന്ന് സംയുക്തസമരസമിതി അറിയിച്ചു.

പരീക്ഷാ ദിനത്തിലെ പണിമുടക്ക് ഒഴിവാക്കണമെന്ന് സര്‍ക്കാരും ആവശ്യപ്പെട്ടിരുന്നു. ഇന്‍ഷ്വറന്‍സ് പ്രീമിയം കുത്തനെ വര്‍ദ്ധിപ്പിച്ച നടപടി പിന്‍ലിക്കണമെന്നും മോട്ടോര്‍ വാഹന നിയമ ഭേദഗതി ഉപേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് വാഹന പണിമുടക്ക്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News