തിരുവനന്തപുരം : ഖസാക്കിന്റെ ഇതിഹാസം വീണ്ടും അരങ്ങിലേക്ക്. ദീപന്‍ ശിവരാമന്‍ സംവിധാനം ചെയ്ത നാടകം ഒവി വിജയന്റെ കലാലയമായ പാലക്കാട് വിക്ടോറിയ കോളേജിലാണ് അരങ്ങേറുക. ഏപ്രില്‍ 29 മുതല്‍ മെയ് ഒന്നുവരെയാണ് നാടക പ്രദര്‍ശം. പ്രദര്‍ശനത്തിന്റെ പ്രവേശന പാസ് വിതരണോദ്ഘാടനം സംവിധായകന്‍ ലിജോ ജോസ് പല്ലിശേരി കൊച്ചിയില്‍ നിര്‍വഹിച്ചു. സിനിമാ താരങ്ങളെ പൊലീസ് ആക്ഷേപിച്ചു എന്നാരോപിച്ചിരുന്ന ലിജോ ജോസ് വിവാദങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല.