റൊഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി ഡിവൈഎഫ്‌ഐ; നടക്കുന്നത് കടുത്ത മനുഷ്യാവകാശ ലംഘനമെന്ന് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ്

ഫരീദബാദ് : റോഹിങ്ക്യന്‍ മുസ്ലിം അഭയാര്‍ത്ഥികള്‍ക്ക് സഹായവുമായി ഡിവൈഎഫ്‌ഐ കേന്ദ്രകമ്മറ്റി. ഡിവൈഎഫ്‌ഐ പ്രതിനിധി സംഘമാണ് ദില്ലിയിലെ അഭയാര്‍ത്ഥി കേന്ദ്രത്തിലെത്തിയത്. മ്യാന്‍മറില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട് ഹരിയാനയിലെ ഫരീദബാദ് ക്യാമ്പില്‍ കഴിയുന്നവരാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍.

ഡിവൈഎഫ്‌ഐ അഖിലേന്ത്യാ സെക്രട്ടറി അവോയ് മുഖര്‍ജി, അഡ്വ. പിഎ മുഹമ്മദ് റിയാസ്, എഎ റഹീം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അഭയാര്‍ത്ഥികളെ സന്ദര്‍ശിച്ചത്.

കടുത്ത മനുഷ്യാവകാശ ലംഘനമാണ് ഇവര്‍ക്കെതിരെ നടത്തിയതെന്ന് അവരുടെ വിവരണങ്ങളിലൂടെ നേരിട്ട് ബോധ്യപ്പെട്ടെന്ന് അഖിലേന്ത്യാ പ്രസിഡന്റ് അഡ്വ. പിഎ മുഹമ്മദ് റിയാസ് പറഞ്ഞു. ഇവര്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതി വരുത്താനും ഇവരുടെ കുട്ടികള്‍ക്ക് ആവശ്യമായ വിദ്യഭ്യാസം നല്‍കുവാനും ഡിവൈഎഫ്‌ഐയുടെ എല്ലാ പിന്തുണയും സഹായവും ഉണ്ടാവുമെന്ന് മുഹമ്മദ് റിയാസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News