ബംഗാളിന് സന്തോഷ് ട്രോഫി കിരീടം; ഗോവയെ തോല്‍പ്പിച്ചത് ഏകപക്ഷീയമായ ഒരു ഗോളിന്; കിരീടമുറപ്പിച്ചത് അധികസമയത്തെ മന്‍വീറിന്റെ ഗോള്‍

ഗോവ : സന്തോഷ് ട്രോഫി ഫൈനലില്‍ ഗോവയെ തോല്‍പ്പിച്ച് ബംഗാളിന് കിരീടം. ഗോള്‍രഹിതമായി മുന്നേറിയ മത്സരത്തിന്റെ അധിക സമയത്ത് നേടിയ ഗോളാണ് ബംഗാളിന് കിരീടമുറപ്പിച്ചത്. മന്‍വീര്‍ സിങ് ആണ് അവസാന നിമിഷം ബംഗാളിന്റെ രക്ഷകനായത്.

മത്സരം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്കെന്ന് തോന്നിപ്പിച്ച നിമിഷത്തിലായിരുന്നു നിര്‍ണായക ഗോള്‍. ആറു വര്‍ഷത്തിന് ശേഷമാണ് ബംഗാള്‍ കിരീടം നേടുന്നത്. ബംഗാളിന്റെ 32-ാം സന്തോഷ് ട്രോഫി കിരീടമാണിത്. 44 തവണ സന്തോഷ് ട്രോഫി ഫൈനല്‍ കളിച്ചിട്ടുള്ള ടീമാണ് പശ്ചിമ ബംഗാള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News