മലപ്പുറം മണ്ഡലത്തിലെ സ്ഥാനാർത്ഥികളെ ഇന്നറിയാം; നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്നു അവസാനിക്കും

മലപ്പുറം: മലപ്പുറം മണ്ഡലത്തിലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ മത്സരരംഗത്തുള്ള സ്ഥാനാർത്ഥികൾ ആരൊക്കെയെന്നു ഇന്നറിയാം. നാമനിർദേശ പത്രിക പിൻവലിക്കാനുളള സമയം ഇന്നവസാനിക്കും. സൂക്ഷ്മ പരിശോധനയിൽ 9 പേരുടെ പത്രിക സ്വീകരിച്ചിരുന്നു. ആകെ 16 പേരാണ് നാമനിർദേശ പത്രിക സമർപിച്ചിരുന്നത്. ഇതിൽ മൂന്നുപേർ എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണികളുടെ ഡമ്മി സ്ഥാനാർത്ഥികളായിരുന്നു. 9 സ്വതന്ത്രരിൽ 2 പേർ അപരന്മാരാണ്.

യുഡിഎഫ് സ്ഥാനാർത്ഥി പി.കെ കുഞ്ഞാലിക്കുട്ടിയുടെ മണ്ഡലപര്യടനം ഇന്നാരംഭിക്കും. മലപ്പുറം അസംബ്ലി മണ്ഡലത്തിലെ ചട്ടിപ്പറമ്പിൽ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ പര്യടനം ഉദ്ഘാടനം ചെയ്യും. ഘടകകക്ഷി നേതാക്കളും പങ്കെടുക്കും. എൽഡിഎഫ് സ്ഥാനാർത്ഥി എം.ബി ഫൈസൽ ഇന്നു മഞ്ചേരി മണ്ഡലത്തിലാണ് പര്യടനം നടത്തുന്നത്. പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെ പര്യടനം പൂർത്തിയായി. എൻഡിഎ സ്ഥാനാർത്ഥി എൻ.ശ്രീപ്രകാശ് മലപ്പുറം നിയമസഭാ മണ്ഡലത്തിൽ പര്യടനം നടത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News