തൃശ്ശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ; മരിച്ചത് കൂട്ടിപ്പറമ്പിൽ സുരേഷ് കുമാറും കുടുംബവും; ഇളയകുട്ടിയെ നാട്ടുകാർ രക്ഷിച്ചു; ആത്മഹത്യയെന്നു പ്രാഥമിക നിഗമനം

തൃശ്ശൂർ: തൃശ്ശൂരിൽ ഒരു കുടുംബത്തിലെ നാലുപേർ മരിച്ച നിലയിൽ കണ്ടെത്തി. കൂട്ടിപ്പറമ്പിൽ സുരേഷ് കുമാർ, ഭാര്യ ധന്യ, മക്കളായ വൈഗ, വൈശാലി എന്നിവരാണ് മരിച്ചത്. ഇവരുടെ ഇളയകുട്ടിയെ നാട്ടുകാർ രക്ഷപ്പെടുത്തി. ഈ കുട്ടി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. സാമ്പത്തിക ബാധ്യതയെ തുടർന്ന് ആത്മഹത്യ ചെയ്തതാണെന്നാണു പ്രാഥമിക നിഗമനം.

ഇളയകുട്ടിയുടെ കരച്ചിൽ കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴാണ് എല്ലാവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സുരേഷ് മരത്തിൽ തൂങ്ങിമരിച്ച നിലയിലും മറ്റുള്ളവരുടെ മൃതദേഹം കിണറ്റിലുമായിരുന്നു. ഇളയകുട്ടിയെ തൃശ്ശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News