ദുബായിൽ ട്രാഫിക് നിയമങ്ങൾ പരിഷ്‌കരിക്കുന്നു; ഒറ്റത്തവണ അപകടമുണ്ടാക്കിയാൽ 23 ബ്ലാക്ക് മാർക്ക് രേഖപ്പെടുത്തും

ദുബായ്: ദുബായിൽ ട്രാഫിക് നിയമനങ്ങൾ പരിഷ്‌കരിക്കാൻ ഒരുങ്ങുന്നു. കടുത്ത നടപടികൾ ശുപാർശ ചെയ്യുന്ന നിയമപരിഷ്‌കരണത്തിനാണ് ദുബായ് ഗതാഗതമന്ത്രാലയം ആലോചിക്കുന്നത്. പുതിയ ട്രാഫിക് നിയമം ജൂലൈ ഒന്നുമുതൽ നിലവിൽ വരും. നാലു വർഷത്തെ പഠനത്തിനുശേഷമാണ് നിയമം നടപ്പാക്കുന്നതെന്ന് അധികൃതർ അറിയിച്ചു. വാഹനാപടകങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം കുറച്ചുകൊണ്ടുവരികയാണ് പുതിയ ട്രാഫിക് നിയമത്തിന്റെ അടിസ്ഥാന ലക്ഷ്യം.

ഫെഡറൽ ട്രാഫിക് കൗൺസിൽ തലവനും ദുബായ് പൊലീസ് ഓപ്പറേഷൻ അസി.ഡയറക്ടറുമായ മേജർ മുഹമ്മദ് സൈഫ് അൽ സഫീൻ ആണ് ഗതാഗതനിയമം പരിഷ്‌കരിക്കുന്ന വിവരം അറിയിച്ചത്. യുഎഇയിൽ ഒരുലക്ഷം ജനങ്ങളിൽ 6.1 ആളുകൾ വാഹനാപകടങ്ങളിൽ മരിക്കുന്നുണ്ട്. ഈ തോത് മൂന്നാക്കിയെങ്കിലും ചുരുക്കുക എന്നതിൽ ഊന്നിയാണ് പുതിയ ട്രാഫിക് ഭേദഗതി പ്രാബല്യത്തിലാക്കുന്നത്. കഴിഞ്ഞ വർഷം ദുബായിലുണ്ടായ അപകടങ്ങളിൽ 725 ആളുകളാണ് മരിച്ചത്.

3000 ദിർഹം വരെ പിഴ ശിക്ഷ ഈടാക്കുന്നതാണ് പുതിയ നിയമം. 90 ദിവസം വരെ വാഹനങ്ങൾ പിടിച്ചെടുക്കുകയും 23 ബ്ലാക്ക് മാർക്ക് ഒറ്റയടിക്ക് ഡ്രൈവിംഗ് ലൈസൻസിൽ വീഴുകയും ചെയ്യന്ന ട്രാഫിക് ശിക്ഷ വരെ പുതിയ ട്രാഫിക് ഭേദഗതിയിലുണ്ട്. നിയമങ്ങൾ ലംഘിക്കാതെ വാഹനമോടിക്കാൻ എല്ലാവരും ശ്രദ്ധിക്കണമെന്ന് അൽ സഫീൻ അഭ്യർത്ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News