മകളോടൊത്ത് നൃത്തച്ചുവടുകൾ വച്ച് ബോളിവുഡ് റാണി സുഷ്മിത സെൻ; ഇൻസ്റ്റാഗ്രാമിൽ തരംഗമായി വീഡിയോ

മുംബൈ: ഒറ്റയാൾ ജീവിതം നയിച്ച് ആരാധകരെ അമ്പരപ്പിക്കുന്ന പ്രകൃതമാണ് സുഷ്മിത സെന്നിന്റേത്. ആൺതുണയെ കുറിച്ചും വിവാഹത്തെ കുറിച്ചുമൊക്കെ ചോദിക്കുമ്പോൾ തനിക്കൊത്തവൻ വരട്ടെ എന്നാണ് സുഷ്മിതയുടെ നിലപാട്. രണ്ടു കൊച്ചുസുന്ദരികളെ ദത്തെടുത്ത് ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്തു ബോളിവുഡ് ദിവ.

മുൻ മിസ് യൂണിവേഴ്‌സ് ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത പുതിയ വീഡിേേയായാണ് ഇപ്പോൾ ചർച്ചാ വിഷയം. സുഷ്മിതയും മകൾ അലിസയും ഒരു പ്രശസ്ത പാട്ടിനൊത്ത് ചുവടു വയ്ക്കുന്നതാണ് വീഡിയോ. എഡ്ഷിറാന്റെ പോപ്പുലർ നമ്പറായ ‘ഷെയ്പ് ഓഫ് യു’എന്ന ഗാനത്തിനൊത്താണ് സുഷ്മിതയും അലിസയും ചുവടു വയ്ക്കുന്നത്. ഈ നൃത്തച്ചുവടുകൾ ബോളിവുഡിൽ മാത്രമല്ല, സമൂഹ മാധ്യമങ്ങളിലാകെ വൈറലാകുകയാണ്.

വീഡിയോ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News