മരണത്തിനു തൊട്ടുമുമ്പുള്ള നിമിഷങ്ങളിൽ എന്തു സംഭവിക്കും? ദുരൂഹ സംഭവങ്ങളുടെ ചുരുളഴിയുന്നു

രണത്തിനു തൊട്ടുമുമ്പ് ഒരാളിൽ ഉണ്ടാകുന്ന സംഭവങ്ങൾ സംബന്ധിച്ച് പൊടിപ്പും തൊങ്ങലും വച്ചുള്ള നിരവധി കഥകൾ നമ്മൾ കേട്ടിട്ടുണ്ട്. ഇതിന്റെ ശാസ്ത്രീയ വശങ്ങൾ തേടിയാണ് ഡേക്കിൻ സർവകലാശാലയിലെ ന്യൂറോളജിസ്റ്റ് ഡോ.കാമറോൺ ഷൗവ് തന്റെ പഠനം ആരംഭിച്ചത്. മരണത്തിന് 30 സെക്കൻഡ് മുമ്പ് ഉണ്ടാകുന്ന മാറ്റങ്ങളെകുറിച്ചാണ് ഷൗവിൻറെ കണ്ടെത്തലുകൾ. ഭൂതകാലം മിന്നിമറയും, പ്രകാശമുള്ള ലോകത്തേക്ക് പായുമെന്നും കണ്ടെത്തലുകളിൽ പറയുന്നു.

അവസാന സെക്കൻഡുകൾ പലർക്കും പല രീതിയിലാണ് അനുഭവപ്പെടുക എന്നാണ് ഡേക്കിൻ സർവകലാശാലയിലെ ഗവേഷകർ പറയുന്നത്. ചിലർക്ക് കഴിഞ്ഞകാല സംഭവങ്ങൾ മനസിൽ തെളിയും. മറ്റു ചിലർക്ക് ഒരു തുരങ്കത്തിലൂടെ പ്രകാശം നിറഞ്ഞ പ്രദേശത്തേക്ക് പോകുന്നതു പോലെയാണ് തോന്നുന്നത്. ഇത്തരം തോന്നലുകൾക്കു പിന്നിൽ ശാസ്ത്രീയ കാരണങ്ങളുണ്ടെന്നാണ് കണ്ടെത്തൽ.

ഇതിനായി ഒരു സ്ത്രീയുടെ തലച്ചോർ പഠന വിധേയമാക്കി. തലച്ചോറാണ് ആദ്യം പ്രവർത്തനരഹിതമാകുന്നത്. ആദ്യം തലച്ചോറിലേക്കുള്ള രക്തയോട്ടം നിലക്കും. തലയിൽ നിന്നും താഴേയ്ക്കാണ് ജീവൻ വെടിയുന്നത്. തലച്ചോറിലേക്കുള്ള രക്തയോട്ടം നിലയ്ക്കുന്ന ആദ്യ 20 സെക്കൻഡിൽ സ്വയംബോധവും ചിന്താശേഷിയും നഷ്ടപ്പെടുന്നു. ഇതിനു പിന്നാലെ ഓർമ്മയും ഭാഷയുടെ കേന്ദ്രവും പ്രവർത്തനരഹിതമാകും.

തുരങ്കത്തില്‍ നിന്നും പ്രകാശത്തിന്റെ ലോകത്തേക്കുള്ള യാത്ര; കഥകളും യാഥാർത്ഥ്യവും

മരണത്തിനു മുമ്പ് ഇരുളടഞ്ഞ തുരങ്കത്തിൽ നിന്നും കടുത്തപ്രകാശം നിറഞ്ഞ പ്രദേശത്തേക്ക് പോകുന്നതായുള്ള തോന്നൽ യഥാർത്ഥത്തിൽ ഉണ്ടാകുന്നുവെന്ന് പഠനത്തിൽ തെളിഞ്ഞു. പുനർജൻമത്തിലേക്കുള്ള യാത്രയായാണ് ഇതുമായി ബന്ധപ്പെട്ട കഥകൾ. തലച്ചോറിലെ രക്തയോട്ടം പൂർണമായി നിലയ്ക്കുന്നതാണ് ഇങ്ങിനെ ഒരു തോന്നൽ ഉണ്ടാക്കുന്നത്. ദൈവത്തിനടുത്തേക്കുള്ള യാത്രയായാണ് ചിലർ ഈ തോന്നലിനെ ബന്ധിപ്പിക്കുന്നതെന്നും എന്നാൽ ഇത് തികച്ചും ശാസ്ത്രീയമാണെന്നും ഡോ.കാമറൂൺ പറയുന്നു.

ശരീരവും ആത്മാവും തമ്മിലുള്ള വേർപിരിയൽ ഉണാകുന്നു എന്നതാണ് മറ്റൊരു വാദം. എന്നാൽ ഇത് മനസ്സിൻറെ ഒരു തന്ത്രമാണ് എന്നാണ് കാമറൂൺ പറയുന്നത്. ഈ സമയം നിങ്ങൾ പൂർണ്ണമായും അന്ധനായിട്ടുണ്ടാകും. അപ്പോൾ തലച്ചോർ തന്നെ മറ്റൊരു സാങ്കൽപിക ലോകം ഉണ്ടാക്കുകയാണ്. മരണത്തിന്റെ അവസാന 10 സെക്കൻഡിൽ ഓർമ്മ നഷ്ടപ്പെടുന്നതിനാൽ ഭാവനയും ചിന്തകളും മാത്രമായിരിക്കും ഇത്തരം തോന്നലുകളിൽ വരുന്നത്. ഓരോരുത്തർക്കും അവരവരുടെ ചിന്തകൾക്ക് അനുസരിച്ചായിരിക്കും ഈ അവസാന സെക്കൻഡുകൾ എന്നും ഡോ.കാമറൂൺ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News