ബോളിവുഡില്‍ ആത്മകഥയെഴുതുന്നവരുടെ എണ്ണമേറുകയാണ്. കരണ്‍ ജോഹറിന്റെ ആത്മകഥ ‘ആന്‍ അണ്‍സ്യൂട്ടബിള്‍ ബോയ്’, യാസിര്‍ ഉസ്മാന്‍ രേഖയെ കുറിച്ചെഴുതിയ ജീവചരിത്രം രേഖ: ദി അണ്‍ടോള്‍ഡ് സ്റ്റോറി, ഋഷി കപൂറിന്റെ ആത്മകഥ ‘ഖുല്ലം ഖുല്ല’ തുടങ്ങിയവ ബോളിവുഡില്‍ സൃഷ്ടിച്ച അനുരണനങ്ങള്‍ അടങ്ങിയിട്ടില്ല.
ആത്മകഥാ രചനയിലാണ് താനെന്ന് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇതിന്റെ ചുവടു പിടിച്ചാണ് ബോളിവുഡിന്റെ റൊമാന്റിക് ഹീറോ ഹൃത്വിക് റോഷന്‍ ആത്മകഥാ രചനയിലേക്ക് കടക്കുന്നത്.വ്യക്തി ജിവിതത്തിലും സിനിമാ ജീവിതത്തിലും നിരവധി ഉയര്‍ച്ച താഴ്ചകളിലൂടെ പോയിട്ടുളള ഹൃത്വിക് റോഷന്റെ ആത്മകഥ സത്യസന്ധമെങ്കില്‍ വലിയ ചലനങ്ങളാണ് ബോളിവുഡില്‍ ഉണ്ടാക്കുക.
സൂസന്ന ഖാനുമായുളള വിവാഹ മോചനവും കങ്കണ റാണൗട്ടുമായുളള പ്രണയ പരാജയവുമൊക്കെ ഹൃത്വിക് റോഷന്റെ ആത്മകഥയില്‍ വിഷയമാകും എന്നാണ് വിലയിരുത്തപ്പെടുന്നത്. ബോളിവുഡിന്റെ വിവാദ പ്രണയ ജോഡികളായ ഹൃത്വിക്കും കങ്കണയും വേര്‍പിരിഞ്ഞപ്പോള്‍ പരസ്പരം ചെളി വാരിയെറിഞ്ഞതും ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന്‍ കങ്കണയെ തെറി വിളിച്ചതുമെല്ലാം മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നിരുന്നു.
താന്‍ എഴുത്തുകാരനല്ലെന്നും എഴുതാന്‍ ശ്രമിക്കുകയാണെന്നും ഹൃത്വിക് പ്രതികരിച്ചു. എന്നാല്‍ ആത്മകഥയെ കുറിച്ച് ഗൗരവമായി ആലോചിക്കുന്നുണ്ട്. സിനിമാ സംവിധാനത്തെ കുറിച്ചുളള ചോദ്യത്തിന് പിതാവിന്റെ പാത പിന്തുടരാനുളള ശേഷി തനിക്കില്ലെന്നാണ് ഹൃത്വിക് പ്രതികരിച്ചത്. ഹൃത്വിക്കിന്റെ പിതാവ് രാകേഷ് റോഷന്‍ ബോളിവുഡിലെ ഹിറ്റ് മേക്കറായ സംവിധായകനാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here