ഏഴിമല നേവല്‍ അക്കാദമി മാലിന്യ പ്രശ്‌നത്തില്‍ പ്രതിഷേധം ശക്തമാകുന്നു; അനിശ്ചിതകാല സത്യഗ്രഹസമരവുമായി നാട്ടുകാര്‍

കാസര്‍ഗോഡ്: ഏഴിമല നേവല്‍ അക്കാദമിയുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ അനിശ്ചിതകാല സത്യഗ്രഹ സമരം തുടങ്ങി. അക്കാദമി ജനവാസ കേന്ദ്രത്തിന് സമീപം സ്ഥാപിച്ച മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്ന് മാലിന്യം സമീപത്തെ കിണറുകള്‍ ഉള്‍പ്പടെ ജലാശയങ്ങളിലേക്ക് വ്യാപിക്കുന്നതായാണ് പരാതി.

ജനകീയ സംരക്ഷണ സമിതി നേതൃത്വത്തിലാണ് രാമന്തളി ടൗണില്‍ അനിശ്ചിത കാല സത്യഗ്രഹ സമരം തുടങ്ങിയിട്ടുള്ളത്. പയ്യന്നൂര്‍ എംഎല്‍എ സി കൃഷ്ണന്‍ സമരം ഉദ്ഘാടനം ചെയ്തു. പ്രശ്‌നപരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ ഏപ്രില്‍ ആറിന് രാമന്തളി ഗ്രാമ പഞ്ചായത്തില്‍ ഹര്‍ത്താല്‍ നടത്താന്‍ തീരുമാനിച്ചതായി പഞ്ചായത്ത് പ്രസിഡന്റ് എംവി ഗോവിന്ദന്‍ അറിയിച്ചു.

ജനവാസ കേന്ദ്രത്തില്‍ നിന്നും 50 മീറ്റര്‍ മാത്രം അകലെയാണ് മാലിന്യ സംസ്‌ക്കരണ കേന്ദ്രം. ഇവിടെ നിന്ന് സമീപത്തെ കിണറുകളിലേക്ക് ഈകോളിബാക്ടീരിയ കിണറുകളിലെ വെള്ളത്തില്‍ വ്യാപിക്കുന്നയാണ് പരാതി. പി കരുണാകരന്‍ എംപി, സി കൃഷ്ണന്‍ എംഎല്‍എ, ജില്ലാ കലക്ടര്‍ തുടങ്ങിയവര്‍ ഇടപെട്ടുവെങ്കിലും പ്രശ്‌നത്തിന് പരിഹാരമായില്ല. മാലിന്യ പ്ലാന്റ് ജനവാസ കേന്ദ്രത്തില്‍ നിന്ന് അക്കാദമിയുടെ കൈവശമുള്ള ഭൂമിയില്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News