മന്ത്രിപദത്തിനായി അവകാശവാദമുന്നയിച്ച് എന്‍സിപി; തീരുമാനമെടുക്കാന്‍ നാളെ തിരുവനന്തപുരത്ത് നേതൃയോഗം

തിരുവനന്തപുരം: മന്ത്രിപദത്തിനായി അവകാശവാദമുന്നയിച്ച് എന്‍സിപി നേതൃത്വം. മന്ത്രിപദം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ നാളെ തിരുവനന്തപുരത്ത് നേതൃയോഗം ചേരും. തോമസ് ചാണ്ടി മന്ത്രിയാകണമോ അതോ അന്വേഷണത്തിന് ശേഷം ശശീന്ദ്രന്‍ തിരിച്ചുവരണമോയെന്നകാര്യമാണ് തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച് ദേശിയ നേതൃത്വവും സംസ്ഥാനനേതാക്കളുമായി നാളെ ചര്‍ച്ചനടത്തും. അതേസമയം ആര് മന്ത്രിയാകണമെന്നത് തീരുമാനികേണ്ടത് എന്‍സിപിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

എ.കെ ശശീന്ദ്രന്‍ രാജിവെച്ചതോടെ മന്ത്രിസ്ഥാനം സംബന്ധിച്ച ചര്‍ച്ചകള്‍ എന്‍.സി.പിയില്‍ സജീവമാണ്. മന്ത്രിപദം തങ്ങള്‍ക്കുതന്നെ അവകാശപ്പെട്ടതാണെന്ന നിലപാടിലാണ് എന്‍.സി.പി സംസ്ഥാന, ദേശിയ നേതൃത്വങ്ങള്‍. പാര്‍ട്ടിക്കുള്ള മറ്റൊരു എം.എല്‍.എ തോമസ് ചാണ്ടിമാത്രമായതിനാല്‍ അദ്ദേഹത്തിനെ പരിഗണിക്കുകയോ അല്ലെങ്കില്‍ അന്വേഷണത്തിന് ശേഷം ശശീന്ദ്രനെ തന്നെ മന്ത്രിയാക്കാനോ ആണ് സാധ്യത. ഇക്കാര്യം തീരുമാനിക്കാനായി നാളെ രാവിലെ 11ന് തിരുവനന്തപുരത്ത് നേതൃയോഗം ചേരുമെന്ന് സംസ്ഥാനാധ്യക്ഷന്‍ ഉഴവൂര്‍ വിജയന്‍ പറഞ്ഞു.

മന്ത്രിപദം സംബന്ധിച്ച ചര്‍ച്ചക്കായി ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരം ടി.പി പീതാംബരന്‍ മാസ്റ്റര്‍ നാളെ ദില്ലിയിലെത്തി ദേശിയാധ്യക്ഷന്‍ ശരത്പവാറടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. രാജി ഉചിതമായെന്ന നിലപാടോടെ ശശീന്ദ്രന് പിന്തുണക്കുകയാണ് കേന്ദ്രനേതൃത്വം.

മുഖ്യമന്ത്രി പിണറായി വിജയന്റെയും എല്‍.ഡി.എഫ് നേതൃത്വത്തിന്റെയും നിലപാടും മന്ത്രിപദത്തിന്റെ കാര്യത്തില്‍ നിര്‍ണായകമാവും. എന്തായാലും മലപ്പുറം ഉപതെരഞ്ഞെടുപ്പിന് ശേഷമാകും മന്ത്രിയാരാണെന്ന് പ്രഖ്യാപിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News