ചരമപേജ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകനായി വിനയ് ഫോര്‍ട്ട്; അഭിനന്ദനങ്ങള്‍ ഏറ്റുവാങ്ങി ‘എട്ടാം പേജ്’

പത്രങ്ങളിലെ ചരമപേജ് ചെയ്യുന്ന മാധ്യമപ്രവര്‍ത്തകന്റെ ആത്മസംഘര്‍ഷങ്ങളുമായി ഒര ഹ്രസ്വചിത്രം. വിനയ് ഫോര്‍ട്ട് നായകനായി എത്തുന്ന ‘എട്ടാം പേജ്’ യൂട്യുബില്‍ റിലീസ് ചെയ്തു. ടൊവിനോ തോമസ് ഫേസ്ബുക്ക് പേജിലൂടെയാണ് ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലെത്തിച്ചത്.

വിവിധ ചലച്ചിത്ര മേളകളില്‍ ഇതിനോടകംതന്നെ ചിത്രം ചര്‍ച്ചയായിക്കഴിഞ്ഞു. രാജ്യാന്തര ഡോക്യുമെന്ററി-ഷോര്‍ട് ഫിലിം ചലച്ചിത്രമേളയിലും പ്രഥമ ഇസ്റ്റേണ്‍ ചെമ്മീന്‍ രാജ്യാന്തര ഹ്രസ്വചിത്ര മത്സരത്തിലും ചിത്രം പുരസ്‌കാരവും നേടിയിരുന്നു.

തന്‍സീര്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രത്തിന് 15 മിനിറ്റ് ദൈര്‍ഘ്യമാണ് ഉള്ളത്. വിനയ് ഫോര്‍ട്ടിനെ കൂടാതെ എം.ആര്‍ ഗോപകുമാര്‍, സേതുലക്ഷ്മി, പ്രൊ. അലിയാര്‍ തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളാകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News