ബീഫിന് അനുമതിയില്ല; വിരുന്നിന് ചിക്കന്‍ വിളമ്പിയാല്‍ മതിയെന്ന് പൊലീസ്; ഉത്തര്‍പ്രദേശില്‍ വിരുന്നുസല്‍ക്കാരത്തിനും അനുമതി തേടണം

ലക്‌നൗ: മകളുടെ വിവാഹനിശ്ചയ വിരുന്നില്‍ ബീഫ് വിളമ്പാന്‍ പൊലീസ് അനുവദിച്ചില്ല എന്ന പരാതിയുമായി ഉത്തര്‍പ്രദേശ് മൊറാദാബാദിലെ ഒരു കുടുംബം. മൊറാദാബാദ് സ്വദേശി സര്‍ഫറാസിന്റെ മകളുടെ വിവാഹ വിരുന്നിനോടനുബന്ധിച്ചാണ് സംഭവം.

യോഗി സര്‍ക്കാര്‍ മാംസാഹാരത്തിനെതിരേ രംഗത്തെത്തുകയും അറവുശാലകള്‍ അടപ്പിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ വിരുന്നില്‍ ബീഫ് വിളമ്പാന്‍ കുടുംബം പൊലീസിനോട് അനുവാദം ചോദിച്ചെത്തുകയായിരുന്നു. അനുമതി നിഷേധിച്ച പൊലീസ് കോഴിക്കറി വിളമ്പിയാല്‍ മതിയെന്ന് നിര്‍ദ്ദേശം നല്‍കി.

യുപിയില്‍ പോത്തിനെ ഒഴികെ മറ്റ് മാടുകളെ കൊല്ലുന്നത് ഗോവധ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. യോഗി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ അറവുശാലകള്‍ക്കെതിരേ നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. അനധികൃത അറവുശാലകള്‍ അടപ്പിക്കാന്‍ പൊലീസ് ശ്രമം ആരംഭിച്ചതോടെ സംഘടിച്ചെത്തിയ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നിരവധി അറവുശാലക!ളും മാംസവില്‍പ്പന കേന്ദ്രങ്ങ!ളുമാണ് അടപ്പിച്ചത്.

നിര്‍ബന്ധ ഭക്ഷണ നിയന്ത്രണത്തിനെതിരേ ശക്തമായ ജനവികാരമാണ് ഉത്തരപ്രദേശില്‍ ഉയര്‍ന്നുവരുന്നത്. മത്സ്യമാര്‍ക്കറ്റുകള്‍ വരെ അടപ്പിക്കുകയാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍. വിരുന്നുസല്‍ക്കാരങ്ങള്‍ പൊലും പൊലീസ് അനുമതിയോടെ നടത്തേണ്ട സ്ഥിതിയാണ് ഉത്തരപ്രദേശില്‍ ഉയര്‍ന്നുവന്നിട്ടുളളത്.

അനധികൃത അറവുശാലകള്‍ പൂട്ടാനെന്ന വ്യാജേന ചെറുകിട വ്യാപാരികളെയാണ് സര്‍ക്കാര്‍ ഉന്നം വെയ്ക്കുന്നതെന്ന് മാട്ടിറച്ചി വ്യാപാരികളും ആരോപിക്കുന്നു. യോഗി സര്‍ക്കാരിന്റെ ജനവിരുദ്ധ നടപടിയില്‍ ചിക്കന്‍ ! മട്ടന്‍ വ്യാപാരികളും സമര പരിപാടികള്‍പ്രഖ്യാപിച്ചിട്ടുണ്ട്.

അതേസമയം വിരുന്നുസല്‍ക്കാരത്തിന് നിരവധിപ്പേരെ അതിഥികളായി ക്ഷണിച്ചിരുന്നെന്നും ഭക്ഷണ നിയന്ത്രണം കുടുംബത്തെ ബുദ്ധിമുട്ടിലാക്കിയെന്നും സര്‍ഫറാസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here