വയനാട്ടില്‍ പള്ളിമേടയില്‍ പ്ലസ്ടു വിദ്യാര്‍ഥിനിയെ കടന്നുപിടിച്ചു; വൈദികനെതിരെ പോക്‌സോ ചുമത്തും

കല്‍പ്പറ്റ: പള്ളിമേടയില്‍ വിളിച്ചുവരുത്തി മോശമായി പെരുമാറിയെന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ പരാതിയില്‍ പുരോഹിതനെതിരെ പോക്‌സോ ചുമത്തിയേക്കും. പെണ്‍കുട്ടിയുടെ രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കി. മാനന്തവാടി രൂപതയിലെ പുരോഹിതനായിരുന്ന ജിനോ മേക്കാട്ടിനെതിരെ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്.

ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ പള്ളിമേടയിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിച്ചുവെന്ന് കുട്ടി ഓഫീസര്‍ക്ക് മൊഴി നല്‍കിയിരുന്നു. മാനന്തവാടി രൂപതയിലെ ചൂണ്ടക്കരപള്ളിയില്‍ ജിനോ മേക്കാട്ട് സഹവൈദികനായി ജോലി ചെയ്യുമ്പോഴാണ് സംഭവം നടന്നത്.

കുട്ടി പറഞ്ഞ വിവരം പ്രോട്ടക്ഷന് ഓഫീസറായ ഷീബാ മുംതാസ് ജില്ലാ പൊലീസ് മേധാവിയെ അറിയിക്കുകയായിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്പളക്കാട് പൊലീസ് അന്വേഷണം നടത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവം നടക്കുമ്പോള്‍ കുട്ടിക്ക് 18 വയസ് തികയാത്തതിനാല്‍ കേസ് പോക്‌സോ പരിധിയില്‍ വരുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം.

രഹസ്യമൊഴിയെടുക്കാന്‍ കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കിയിട്ടുണ്ട്. ജിനോ മേക്കാട്ട് മാനന്തവാടി രൂപതയില്‍ ഇപ്പോള്‍ അംഗമല്ല. മഹാരാഷ്ട്രയിലാണെന്ന് പൊലീസ് പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here