ഗൂഗിളിനോട് കോഴിക്കോട്ടുകാരുടെ ചോദ്യം: എവിടെ ഞങ്ങടെ കല്ലായിപ്പുഴ?

കോഴിക്കോട്: കോഴിക്കോടുകാരുടെ ഖല്‍ബാണ് കല്ലായിപ്പുഴ. അതിനുമപ്പുറം പറഞ്ഞാല്‍ കോഴിക്കോട്ടുകാരുടെ ഖല്‍ബിലൂടെയാണ് കല്ലായിപ്പുഴ ഒഴുകുന്നത്.

കല്ലായിപ്പുഴയുടെ ഒഴുക്കിന്റെയും കല്ലായിപ്പുഴയുടെ തീരങ്ങളിലെ ഗസലിന്റെ ഈണങ്ങള്‍ക്കൊപ്പമാണ് കോഴിക്കോടും വളര്‍ന്നത്. എന്നാല്‍ വിദേശ വ്യാപാരത്തിന്റേതുള്‍പ്പെടെ വര്‍ഷങ്ങളുടെ ചരിത്രവും പാരമ്പര്യവുമായി ഒഴുകുന്ന കല്ലായിപ്പുഴ ഇന്ന് ഗൂഗിള്‍ മാപ്പില്‍ തപ്പിയാല്‍ കാണില്ല. പകരം മാമ്പുഴ എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കല്ലായിപ്പുഴയെന്ന വാക്കേ ഗൂഗിള്‍ മാപ്പില്‍ കാണാനാവില്ല.

kallai-river-google

ഗൂഗിള്‍ മാപ്പ് സെര്‍ച്ച് റിസല്‍റ്റ്

പുഴ കടലില്‍ ചേരുന്ന ഭാഗത്ത് കല്ലായി അഴിമുഖം എന്ന് മാത്രം രേഖപ്പെടുത്തിയിട്ടുണ്ട്. പശ്ചിമഘട്ടത്തില്‍ സമുദ്രനിരപ്പില്‍ നിന്ന് 45 അടി ഉയരത്തിലുള്ള ചെരിക്കുളത്തൂര്‍ എന്ന പ്രദേശത്ത് നിന്നാണ് പുഴ ഉത്ഭവിക്കുന്നത്. ചെറിയ തോടായി തുടങ്ങുന്ന മാമ്പുഴയുടെ തുടര്‍ച്ചയാണെങ്കിലും മരവ്യവസായത്തിന് പേര് കേട്ട കല്ലായിയിലൂടെ ഒഴുകി അറബിക്കടലില്‍ ചേരുന്ന പുഴ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ കല്ലായി പുഴയെന്ന പേരിലാണ് പ്രസിദ്ധിയാര്‍ജ്ജിച്ചത്.

kallai-river-google-2

ഗൂഗിള്‍ മാപ്പ് സെര്‍ച്ച് റിസല്‍റ്റ്

സാമൂതിരിയുടെ കാലത്തെ പ്രധാനപ്പെട്ട ജലപാത കൂടിയായിരുന്നു കല്ലായി പുഴ. മരവ്യാപാരത്തിനെത്തിയ അറബികള്‍ മുതല്‍ ചൈനക്കാര്‍ക്ക് വരെ കല്ലായിപ്പുഴയെന്ന പേരില്‍ പരിചിതമായിരുന്ന പുഴയെ മാമ്പുഴയാക്കി മാറ്റുന്നതിനെതിരെ പുഴസംരക്ഷണ സമിതി പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. കൈയ്യേറ്റങ്ങളിലൂടെ കല്ലായി പുഴ നാശത്തിന്റെ വക്കിലെത്തി നില്‍ക്കുന്ന കല്ലായിപ്പുഴയില്‍ സംരക്ഷണപ്രവര്‍ത്തനങ്ങളുമായി നാട്ടുകാര്‍ മുന്നോട്ട് പോവുന്നതിനിടെയാണ് ഗൂഗിള്‍ കല്ലായിപുഴയുടെ പേര് തന്നെ മാറ്റിയിരിക്കുന്നത്.

കല്ലായിപ്പുഴയെന്ന പേര് തിരുത്താനായി അധികൃതര്‍ ഉടന്‍ ഗൂഗിളുമായി ബന്ധപ്പെടണമെന്നാണ് പുഴ സംരക്ഷണ സമിതിയുള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെടുന്നത്. ഉപഗ്രഹ ചിത്രങ്ങളിലൂടെ ഗൂഗിള്‍ തയ്യാറാക്കുന്ന മാപ്പില്‍ നേരത്ത കല്ലായി പുഴ എന്നായിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഇപ്പോള്‍ മാമ്പുഴയായി മാറിയത് എങ്ങനെയെന്ന് വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News