ജയലളിതയുടെ മകനാണെന്ന അവകാശവാദം; യുവാവ് കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജം; തിരുപ്പൂര്‍ സ്വദേശിക്കെതിരെ കേസെടുക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട് തിരുപ്പൂര്‍ സ്വദേശിയായ യുവാവാണ് രംഗത്തെത്തിയത്. ജയലളിതയ്ക്ക് ശോഭന്‍ ബാബുവില്‍ ഉണ്ടായ മകനാണ് താനെന്നായിരുന്നു ആവകാശവാദം. ഒരാഴ്ച മുമ്പാണ് കൃഷ്ണമൂര്‍ത്തി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. നിരവധി കോടതി രേഖകളും ഇയാള്‍ കോടതിയില്‍ ഹാജരാക്കിയിരുന്നു. ഹൈക്കോടതി തന്നെ ജയലളിതയുടെ മകനായി പ്രഖ്യാപിക്കണമെന്നായിരുന്നു ആവശ്യം.

JAYALALITHA-SON

തന്റെ രക്ഷിതാക്കള്‍ ഒപ്പുവച്ച രേഖയെന്ന തരത്തില്‍ യുവാവ് കോടതിയില്‍ സമര്‍പ്പിച്ചത് വ്യാജരേഖകളാണെന്ന് പിന്നീട് കണ്ടെത്തി. ഇതോടെ കടുത്ത ഭാഷയില്‍ യുവാവിനെ കോടതി വിമര്‍ശിച്ചു. കോടതിയെ വഞ്ചിക്കുന്ന നടപടിയെന്നാണ് ജസ്റ്റിസ് ആര്‍ മഹാദേവന് പ്രതികരിച്ചത്. കൃഷ്ണമൂര്‍ത്തിയ്‌ക്കെതിരേ കേസെടുക്കാനും പൊലീസിനോട് കോടതി നിര്‍ദേശിച്ചു. വ്യാജ രേഖകള്‍ ചെന്നൈ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് കൈമാറാനും കോടതി നിര്‍ദേശം നല്‍കി.

ജയലളിതയുടെയും ശോഭന്‍ ബാബുവിന്റെയും ഫോട്ടോകളും, കൈയ്യൊപ്പുളള രേഖകളുമായിരുന്നു യുവാവ് ഹാജരാക്കിയത്. ജയലളിതയുടെയും എംജിആറിന്റെയും ഒപ്പുകള്‍ ഉള്‍പ്പെട്ട രേഖകളുമുണ്ടായിരുന്നു. ഹൈക്കോടതി നിര്‍ദേശ പ്രകാരം സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് രേഖകള്‍ വ്യാജമാണെന്ന് തെളിഞ്ഞത്. പിന്നീട് തിരുപ്പൂരിലുള്ള ദമ്പതികളാണ് കൃഷ്ണമൂര്‍ത്തിയുടെ യഥാര്‍ഥ മാതാപിതാക്കളെന്നും പരിശോധനയില്‍ തെളിഞ്ഞു. ജയലളിതയുടെ സുഹൃത്തായിരുന്ന വനിതമണിയുടെ വീട്ടിലാണ് താന്‍ താമസിച്ചിരുന്നതെന്ന് കൃഷ്ണമൂര്‍ത്തി പറഞ്ഞിരുന്നു.

ജയലളിത മരിച്ചതിന് ശേഷം രംഗത്തെത്തുന്ന രണ്ടാമത്തെ വ്യക്തിയാണ് കൃഷ്ണമൂര്‍ത്തി. മുമ്പും ജയലളിതയുമായി ബന്ധപ്പെട്ട് സമാനമായ നിരവധി കഥകള്‍ പ്രചരിച്ചിട്ടുണ്ട്. നേരത്തെ മാധ്യമങ്ങള്‍ ജയലളിതയ്ക്ക് ഒരു മകളുണ്ടെന്ന് റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. പഴയ സൂപ്പര്‍ താരം ശോഭന്‍ ബാബുവിലുണ്ടായ മകള്‍ എന്ന പേരില്‍ യുവതിയുടെ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ അതിന് സ്ഥിരീകരണമുണ്ടായില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News