മേഘാലയ, മിസോറാം, നാഗാലാന്റ് സംസ്ഥാനങ്ങളില്‍ ബീഫ് വിരുദ്ധ രാഷ്ട്രീയം വേണ്ടെന്ന് ബിജെപി

ദില്ലി: മേഘാലയ, മിസോറാം, നാഗാലാന്റ് എന്നീ സംസ്ഥാനങ്ങളില്‍ ബീഫ് വിരുദ്ധ രാഷ്ട്രീയം വേണ്ടെന്ന് ബിജെപി സംസ്ഥാന നേതൃത്വങ്ങള്‍. ബിജെപി അധികാരത്തില്‍ വന്ന ഉത്തര്‍പ്രദേശില്‍ അറവ് ശാലകള്‍ കത്തിക്കുമ്പോഴാണ് വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ അധികാരത്തില്‍ വന്നാല്‍ ഈ നിലപാട് പിന്തുടരുകയില്ലെന്ന് സംസ്ഥാന നേതൃത്വം പ്രഖ്യാപിച്ചത്.

ബീഫ് നന്നായി ഉപയോഗിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളാണ് മേഘാലയ, മിസോറാം നാഗലാന്റ് എന്നീവ. ഈ സംസ്ഥാനങ്ങളില്‍ ബിജെപി അധികാരത്തില്‍ വന്നാല്‍, ബീഫ് വിരുദ്ധ രാഷ്ട്രീയം വിലപ്പോവില്ലെന്ന തിരിച്ചറിവാണ് ബിജെപിയുടെ പ്രഖ്യാപനത്തിന് പിന്നില്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News