മിഠായി തെരുവ് തീപ്പിടുത്തം: സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്ക് ഉടന്‍ പൂട്ടു വീഴും; അടുത്ത ആറു മുതല്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കും

കോഴിക്കോട്: മിഠായി തെരുവിലെ കടകളില്‍ പരിശോധന ശക്തമാക്കാന്‍ കളക്ടര്‍ വിളിച്ച് ചേര്‍ത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കടകള്‍ക്ക് അടുത്തമാസം ആറു മുതല്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കും

കോഴിക്കോട് കളക്ടറേറ്റില്‍ നടന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മിഠായി തെരുവില്‍ പരിശോധന കര്‍ശനമാക്കാന്‍ തീരുമാനമായത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റ്, കോര്‍പ്പറേഷന്‍, റെവന്യൂ വകുപ്പ്, കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടേഴ്‌സ് എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ ആയിരിക്കും സംയുക്തമായി പരിശോധന നടത്തുക.

മോശമായ വൈദ്യുതി വയറിംഗുകള്‍ മാറ്റുക ഉള്‍പ്പെടെയുള്ള പ്രാഥമികമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കാന്‍ നേരത്തെ തന്നെ കടകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇത് ലംഘിക്കുന്ന കടകള്‍ക്ക് എതിരെയായിരുക്കും നടപടി സ്വീകരിക്കുക. അടുത്ത് മാസം നാലു വരെ കടകളില്‍ പരിശോധന നടത്തുമെന്നും സുരക്ഷ മാനദണ്ഡങ്ങല്‍ പാലിക്കാത്ത കടകള്‍ക്ക് ആറു മുതല്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്‍കുമെന്നും കളക്ടര്‍ യു.വി ജോസ് പറഞ്ഞു.

1300 ഓളം കടകള്‍ ഉള്ള മിഠായി തെരുവില്‍ ഗുരുതര പ്രശ്‌നങ്ങള്‍ ഉള്ള കെട്ടിടങ്ങല്‍ ഉണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി കര്‍ശനമാക്കാന്‍ തീരുമാനം ആയിരിക്കുന്നത്. ദുരന്ത നിവാരണ ആക്ട് പ്രകാരമായിരിക്കും നടപടി സ്വീകരിക്കുക. തുടര്‍ച്ചയായി ഉണ്ടാവുന്ന തീപിടത്തം ഒഴുവാക്കാന്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് കളക്ടറേറ്റില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തില്‍ തീരുമാനം ആയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News