‘എനിക്ക് ചാര്‍മിള ഭാര്യയായിരുന്നില്ല; സത്യങ്ങള്‍ ഞാനും തുറന്നു പറയും’; ജെബി ജംഗ്ഷനില്‍ ചാര്‍മിള നടത്തിയ വെളിപ്പെടുത്തലിന് കിഷോര്‍ സത്യയുടെ മറുപടി

തനിക്കെതിരെ നടി ചാര്‍മിള നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി നടന്‍ കിഷോര്‍ സത്യ. ചാര്‍മിള തനിക്കൊരിക്കലും ഭാര്യയായിരുന്നില്ലെന്നും മരിക്കും എന്നു ഭീഷണിപ്പെടുത്തിയാണ് വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചതെന്നും കിഷോര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കൈരളി പീപ്പിള്‍ ടിവിയിലെ ജെബി ജംഗ്ഷനിലൂടെയാണ് കിഷോറിനെതിരെ ചാര്‍മിള തുറന്നടിച്ചത്. താന്‍ ഇന്നു ഏറ്റവും കൂടുതല്‍ വെറുക്കുന്നത് കിഷോര്‍ സത്യയെ ആണെന്നും ചാര്‍മിള പറഞ്ഞിരുന്നു.

ഇതിനാണ് കിഷോര്‍ മറുപടി നല്‍കിയിരിക്കുന്നത്. ‘ചാര്‍മിള ഒരിക്കലും എന്റെ ഭാര്യ ആയിരുന്നില്ല. ഞാനും അവരും വിവാഹിതരായിരുന്നില്ല. വിവാഹം രണ്ട് വ്യക്തികള്‍ പരസ്പരവും രണ്ട് വീട്ടുകാര്‍ തമ്മിലുള്ള ഒത്തുചേരലാണ്. മരിക്കും എന്നു ഭീഷണിപ്പെടുത്തി വിവാഹ രജിസ്റ്ററില്‍ ഒപ്പീടിച്ചത് വിവാഹമാകുമോ?’

‘അടിവാരം എന്ന സിനിമയില്‍ അസിസ്്റ്റന്റ് ആയി ജോലി ചെയ്യുന്ന സമയത്താണ് ചാര്‍മിളയെ പരിചയപ്പെടുന്നത്. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്നതിനു ശേഷം ആത്മഹത്യക്ക് ശ്രമിച്ച അവരോട് സിനിമയിലെ എല്ലാവരും സൗഹാര്‍ദപരമായാണ് പെരുമാറിയത്. പക്ഷേ അവര്‍ക്ക് എന്നോട് അതിരു കവിഞ്ഞൊരു അടുപ്പം തോന്നി. സിനിമ പായ്ക്കപ്പ് ചെയ്തപ്പോള്‍ വിവാഹം ചെയ്യണമെന്ന് ചാര്‍മിള നിര്‍ബന്ധിച്ചു. ബാബു ആന്റണി ഉപേക്ഷിച്ച് പോയ തന്നോട് ‘നോ’ എന്ന് പറയരുതെന്ന് പറഞ്ഞ് അവര്‍ പൊട്ടിക്കരയുകയായിരുന്നു. ഒരു തരം സൈക്കിക് അവസ്ഥയില്‍ പെരുമാറിയ അവരോട് അപ്പോള്‍ കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ എനിക്ക് കഴിയുമായിരുന്നില്ല.’-കിഷോര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News