ഓര്‍മ്മയിലെ സമര മുഖങ്ങള്‍: പുന്നപ്ര വയലാര്‍ സമരം

വിപ്ലവം തുളുമ്പുന്ന ആലപ്പുഴയുടെ മണ്ണില്‍ ചെങ്കൊടി പാറിക്കാന്‍ ജീവനറ്റ് വീണത് നിരവധി തൊഴിലാളികളാണ്. സമരമുഖങ്ങളിലെ ഓര്‍മ്മകളില്‍ തിളച്ചു പൊന്തുന്ന വിപ്ലവ ഗാനങ്ങള്‍ അതൊെക്ക നമ്മെ ഓര്‍മ്മപെടുത്തുമ്പോള്‍ പുന്നപ്ര വയലാര്‍ സമരത്തിലേക്ക് ഒരു തിരിച്ചുവരവ്:

ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ ചേര്‍ത്തല താലൂക്കുകളുടെ വിവിധഭാഗങ്ങളില്‍ ജന്മിമാര്‍ക്ക് എതിരേ കുടിയാന്മാരായ കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും മുതലാളിമാരില്‍ നിന്നും ചൂഷണം നേരിട്ട കയര്‍ തൊഴിലാളികളും മത്സ്യത്തൊഴിലാളികളും നടത്തിയ സമരങ്ങളായിരുന്നു പുന്നപ്ര വയലാര്‍ സമരങ്ങള്‍.

സാമ്പത്തിക മുദ്രാവാക്യത്തോടൊപ്പം സ്വതന്ത്ര ഇന്ത്യയില്‍ നിന്നും വേറിട്ട് തിരുവിതാംകൂറിനെ പ്രത്യേക രാജ്യമായി നിലനിര്‍ത്തുന്നതിനെതിരായ രാഷ്ട്രീയ മുദ്രാവാക്യവും സമരക്കാര്‍ ഉയര്‍ത്തിയിരുന്നു. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന ഈ സമരങ്ങള്‍ ഒടുവില്‍ സായുധ പോരാട്ടത്തിലും രക്തച്ചൊരിച്ചിലിലും അവസാനിച്ചു. നിരവധി വാദപ്രതിവാദങ്ങള്‍ക്കു ശേഷം 1998ല്‍ ഭാരതസര്‍ക്കാര്‍ പുന്നപ്രവയലാര്‍ സമരത്തെ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി അംഗീകരിച്ചു. കയര്‍തൊഴിലാളികള്‍, കര്‍ഷകത്തൊഴിലാളികള്‍, എണ്ണയാട്ടു തൊഴിലാളികള്‍, മത്സ്യത്തൊഴിലാളികള്‍, ചെത്തുതൊഴിലാളികള്‍, ബീഡിത്തൊഴിലാളികള്‍ മുതലായവരായിരുന്നു ആലപ്പുഴ, ചേര്‍ത്തല ഭാഗങ്ങളിലെ ജനങ്ങളില്‍ ഭൂരിഭാഗവും. മുതലാളിമാരുടെയും ജന്മിമാരുടെയും ചൂഷണങ്ങളില്‍പ്പെട്ട് കടുത്ത സാമ്പത്തിക ക്ലേശങ്ങളില്‍പ്പെട്ടുഴലുന്നവരായിരുന്നു ഈ തൊഴിലാളികള്‍.

punnapra-2

ഇവിടുത്തെ ഭൂമി മുഴുവന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഒരുപിടി ജന്മിമാര്‍ കൈവശപ്പെടുത്തി വച്ചിരിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഈ തൊഴിലാളികളെ സംഘടിപ്പിച്ച് ഏതാണ്ട് പന്ത്രണ്ടോളം യൂണിയനുകള്‍ രൂപീകരിക്കുകയുണ്ടായി. ഈ സംഘടനകള്‍ തൊഴിലാളികള്‍ക്കെതിരേയുള്ള പീഡനങ്ങള്‍ക്കെതിരേ സംഘടിച്ച് വിലപേശാന്‍ തുടങ്ങി. ജന്മിമാര്‍ ഒട്ടും തന്നെ താഴാന്‍ കൂട്ടാക്കിയില്ല. കൂലി കുറക്കുക, ജോലിയില്‍ നിന്നും പിരിച്ചുവിടുക തുടങ്ങിയ ശിക്ഷണ നടപടികള്‍ മുതലാളിമാരും സ്വീകരിച്ചു തുടങ്ങി. തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചു.

ജന്മിമാര്‍ക്കെതിരെയും അവരെ സംരക്ഷിക്കുന്ന രാജഭരണകൂടത്തിനെതിരെയും പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന് പാര്‍ട്ടി തൊഴിലാളികള്‍ക്ക് അര്‍ദ്ധസൈനിക പരിശീലനം നല്‍കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ടി.വി. തോമസ്, ആര്‍. സുഗതന്‍, പി.ടി. പുന്നൂസ്, എം.എന്‍. ഗോവിന്ദന്‍ നായര്‍ തുടങ്ങിയവര്‍ ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഇതേത്തുടര്‍ന്ന് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിരോധിക്കപ്പെടുകയും അനവധി തൊഴിലാളി നേതാക്കളെ അറസ്റ്റ് ചെയ്യുകയുമുണ്ടായി. 1946 ഒക്ടോബര്‍ 24- 27 വരെ ദിവസങ്ങളില്‍ ആണ് പുന്നപ്ര വയലാറിലെ ഈ തൊഴിലാളി കലാപങ്ങള്‍ നടന്നത്. വിവിധ തൊഴില്‍ മേഖലകളില്‍ പുകഞ്ഞുകൊണ്ടിരുന്ന അസ്വസ്ഥതകളുടെ ഭാഗമായി തൊഴിലാളികള്‍ സാമ്പത്തികാവശ്യങ്ങളും ഉത്തരവാദഭരണം ഏര്‍പ്പെടുത്തുക, പ്രായപൂര്‍ത്തി വോട്ടവകാശം ഏര്‍പ്പെടുത്തുക, ദിവാന്‍ ഭരണം അവസാനിപ്പിക്കുക തുടങ്ങിയ രാഷ്ട്രീയ ആവശ്യങ്ങളും ഉള്‍പ്പെടെയുള്ള 27 ഇന ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിന് നിവേദനം സമര്‍പ്പിക്കുകയും ആലപ്പുഴയില്‍ 1946 സെപ്റ്റംബര്‍ 15 ന് തൊഴിലാളികള്‍ പൊതുപണിമുടക്ക് പ്രഖ്യാപിക്കുകയും ചെയ്തു.

അതേ തുടര്‍ന്ന് പരിസരപ്രദേശങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. തുടര്‍ന്ന് ഒക്ടോബര്‍ 25ന് ഈ മേഖലയില്‍ പട്ടാളഭരണം പ്രഖ്യാപിക്കുകയും സായുധപോലീസിന്റെ നിയന്ത്രണം ദിവാന്‍ സി.പി രാമസ്വാമി അയ്യര്‍ തന്നെ നേരിട്ടേറ്റെടുക്കുകയും ചെയ്തു. യന്ത്രത്തോക്കുകളോട് വാരിക്കുന്തവും, കല്ലുമൊക്കെയായാണ് തൊഴിലാളികള്‍ ഏറ്റുമുട്ടിയത്. നൂറ്റിതൊണ്ണൂറ് പേര്‍ വെടിപെയ്പില്‍ മരിച്ചതായി ഔദ്യോഗിക കണക്കുകള്‍ പറയുന്നു. എന്നാല്‍ മരണ സംഖ്യ ആയിരത്തിനുമുകളിലെന്ന് അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News