സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കും ഫാസിസത്തിനുമെതിരെ അലന്‍സിയറിന്റെ നാടകം; പ്രകടനം കാണികളെ അഭിനേതാക്കളാക്കി

കൊച്ചി: സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കും ഫാസിസത്തിനുമെതിരെ നടന്‍ അലന്‍സിയറിന്റെ നാടകം. കാണികളെയും അഭിനേതാക്കളാക്കിക്കൊണ്ടായിരുന്നു കൊച്ചിയില്‍ അദ്ദേഹം നാടകം അവതരിപ്പിച്ചത്.

മിക്ക കലാ പ്രകടനങ്ങള്‍ക്കുമുള്ളത് പോലെ കൊച്ചിയില്‍ അരങ്ങേറിയ നാടകത്തിനും ഏറെ പുതുമകളായിരുന്നു അലന്‍സിയര്‍ കരുതി വെച്ചിരുന്നത്. സുഹൃത്തുക്കളുമായി സംസാരിച്ച് നില്‍ക്കുന്നതിനിടെ നാടകം ആരംഭിച്ചു. ചിഞ്ചു എന്ന പെണ്‍കുട്ടിയിലൂടെ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും, പുരുഷ മേധാവിത്ത സമൂഹം ഏല്‍പ്പിക്കുന്ന പീഡനങ്ങളായിരുന്നു തുറന്ന് കാണിച്ചത്. സാമൂഹ്യ തിന്മകള്‍ക്കെതിരായ ഇത്തരം കലാ പ്രകടനങ്ങള്‍ തുടരുമെന്ന് അലന്‍സിയര്‍ പ്രതികരിച്ചു.

ഒരുമണിക്കൂര്‍ ദൈര്‍ഘ്യമുള്ള നാടകം ആസ്വദിക്കാന്‍ സംവിധായകന്‍ രാജീവ് രവി, ഗായിക രശ്മി സതീഷ് തുടങ്ങി നിരവധി പേര്‍ എത്തിയിരുന്നു. സംഘ്പരിവാര്‍ ഭീഷണിക്കെതിരെ സംവിധായകന്‍ കമലിന് ഐക്യദാര്‍ഡ്യവുമായി അലന്‍സിയര്‍ കാസര്‍കോട് നടത്തിയ ഒറ്റയാള്‍ തെരുവ് നാടകം ഏറെ ചര്‍ച്ചയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here