സൗദിയിലേക്കുള്ള യാത്രയ്ക്കിടെ കപ്പലിൽ നിന്നു മലയാളി യുവാവിനെ കാണാതായി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ; അഭിനന്ദിനെ അപായപ്പെടുത്തിയതായി ബന്ധുക്കൾ

കൊല്ലം: ഈജിപ്തിൽ നിന്നു സൗദിയിലേക്കുള്ള യാത്രയ്ക്കിടെ കപ്പലിൽ നിന്നു മലയാളി യുവാവിനെ കാണാതായി.സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി. കൊല്ലം സ്വദേശിയായ അഭിനന്ദ് യേശുദാസിനെ ഒരാഴ്ച മുൻപാണ് കാണാതായത്. കപ്പലിലെ മറ്റു ജോലിക്കാർ അഭിനന്ദിനെ അപായപ്പെടുത്തിയതായി സംശയമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.

ഷാർജയിലെ ഷിപ്പിംഗ് കമ്പനിയിലെ ജോലിക്കാരനായ അഭിനന്ദിനെ കഴിഞ്ഞ 21 മുതൽ കാണാനില്ലന്നായിരുന്നു കമ്പനി ബന്ധുക്കളെ അറിയിച്ചത്. ഈജിപ്തിൽ നിന്ന് കടൽ മാർഗം തിരികെ വരുന്ന വഴി അഭിനന്ദിനെ കാണാതായെന്നായിരുന്നു അറിയിപ്പ്. എന്നാൽ 17 നു ശേഷം അഭിനന്ദ് വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടില്ലന്നും കപ്പലിലെ സഹജോലിക്കാർ ആരെങ്കിലും അപായപ്പെടുത്തിയതാണോ എന്നു സംശയിക്കുന്നതായും ബന്ധുക്കൾ പറഞ്ഞു.

കപ്പലിൽ മറ്റു ജോലിക്കാർ മാനസികമായി പീഡിപ്പിക്കുന്നതായി പലതവണ അഭിനന്ദ് പരാതി പറഞ്ഞിട്ടുള്ളതായി ബന്ധുക്കൾ ആരോപിക്കുന്നു. രണ്ടു ദിവസത്തിനകം കപ്പൽ സൗദിയിലെത്തും. മകനെ കാണാതായതിന്റെ സത്യാവസ്ഥ അറിയണമെന്നാവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയത്തിനടക്കം പരാതി നൽകി കാത്തിരിക്കുകയാണ് അഭിനന്ദിന്റെ കുടുംബം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News