കംഗാരുക്കളെ അടിച്ചോടിച്ച് ടീം ഇന്ത്യക്ക് പരമ്പര; നാലാം ടെസ്റ്റിൽ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം; ലോകേഷ് രാഹുലും രഹാനെയും വിജയശിൽപികൾ

ധർമശാല: ധർമശാല ടെസ്റ്റിൽ കംഗാരുപ്പടയെ അടിച്ചോടിച്ച് ടീം ഇന്ത്യക്ക് പരമ്പര. 107 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങി ഇന്ത്യ ഒന്നരദിവസവും എട്ടു വിക്കറ്റും ശേഷിക്കെ ലക്ഷ്യം മറികടന്നു. ഓസ്‌ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ അനായാസ ജയത്തോടെ നാലു മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-1നു കൈക്കലാക്കി. ഒരു മത്സരം സമനിലയിലായിരുന്നു. ഇന്ത്യയുടെ തുടർച്ചയായ ഏഴാം പരമ്പര നേട്ടമാണ് ഇത്. പരമ്പര ജയത്തോടെ ബോർഡർ-ഗാവസ്‌കർ ട്രോഫി ഇന്ത്യ തിരിച്ചുപിടിക്കുകയും ചെയ്തു.

30 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്‌സിൽ ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 137 റൺസിനു എല്ലാവരും പുറത്തായിരുന്നു. അങ്ങനെ ഓസ്‌ട്രേലിയ ഉയർത്തിയ 107 റൺസ് എന്ന താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യക്ക് രണ്ടു വിക്കറ്റുകൾ മാത്രമാണ് നഷ്ടമായത്. തകർത്തടിച്ച ലോകേഷ് രാഹുലിനു കൂട്ടായി രഹാനെ ഒരറ്റത്ത് ഉറച്ചുനിന്നു. ഓപ്പണർ മുരളി വിജയെ തുടക്കത്തിൽ തന്നെ ഇന്ത്യക്ക് നഷ്ടമായി. 8 റൺസെടുത്ത വിജയിയെ കമ്മിൻസിന്റെ പന്തിൽ മാത്യു വേഡ് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. റണ്ണൊന്നുമെടുക്കാതെ ചേതേശ്വർ പുജാര റണ്ണൗട്ടായി. ലോകേഷ് രാഹുൽ 51 റൺസുമായും രഹാനെ 38 റൺസുമായും പുറത്താകാതെ നിന്നു.

ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഓസീസ് ഒന്നാം ഇന്നിംഗ്‌സിൽ 300 റൺസിനു എല്ലാവരും പുറത്തായിരുന്നു. മറുപടി ബാറ്റിംഗിനു ഇറങ്ങിയ ഇന്ത്യ 332 റൺസിനു എല്ലാവരും പുറത്തായി. രണ്ടാം ഇന്നിംഗ്‌സിൽ 32 റൺസിന്റെ ഒന്നാം ഇന്നിംഗ്‌സ് ലീഡ് വഴങ്ങി ബാറ്റ് ചെയ്ത ഓസീസ് ഇന്ത്യയുടെ സ്പിൻ ആക്രമണത്തിനു മുന്നിൽ തകർന്നടിഞ്ഞു. ഉമേഷ് യാദവിന്റെയും രവീന്ദ്ര ജഡേജയുടെയും ആർ.അശ്വിന്റെയും പന്തുകൾക്കു മുന്നിൽ പിടിച്ചു നിൽക്കാൻ കംഗാരുക്കൾക്കായില്ല. മൂവരും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. 45 റൺസെടുത്ത ഗ്ലെൻ മാക്‌സ്‌വെൽ മാത്രമാണ് ഓസീസ് നിരയിൽ പിടിച്ചുനിന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News