ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു; പുറത്തായത് സെൻസർ ചെയ്യുന്നതിനു മുമ്പുള്ള രംഗങ്ങൾ

തിരുവനന്തപുരം: മമ്മൂട്ടിയുടെ പുതിയ ചിത്രം ഗ്രേറ്റ് ഫാദറിലെ ചില രംഗങ്ങൾ ചോർന്നു. സെൻസർ ചെയ്യുന്നതിനു മുമ്പുള്ള ഒരു ഭാഗമാണ് ചോർന്ന് ഇന്റർനെറ്റിലെത്തിയത്. അണിയറ പ്രവർത്തനങ്ങൾക്കിടെയാണ് ചിത്രത്തിലെ ഭാഗം ചോർന്നു പുറത്തായത്. ഒരു മിനിറ്റ് ഏഴു സെക്കൻഡ് ദൈർഘ്യമുള്ള രംഗങ്ങളാണ് ഇന്റർനെറ്റിൽ പ്രചരിക്കുന്നത്. ചിത്രത്തിന്റെ സൈബർ വിംഗ് തന്നെയാണ് ചോർന്ന വിവരം കണ്ടെത്തിയത്.

ചിത്രത്തിലെ ആദ്യഗാനം നേരത്തെ റിലീസ് ചെയ്തിരുന്നു. ‘കൊ കൊ കോഴി..’ എന്നു തുടങ്ങുന്ന ഗാനം ഇന്ദ്രജിത്തിന്റെ മക്കളായ പ്രാർഥനയും നക്ഷത്രയും ചേർന്നാണ് ആലപിച്ചിരിക്കുന്നത്. മമ്മൂട്ടിക്കൊപ്പം ബേബി അനിഘയും നടി സ്‌നേഹയും ഗാനത്തിലെത്തുന്നു. ഹരിനാരായണന്റെ വരികൾക്ക് ഗോപിസുന്ദറാണ് ഈണം പകർന്നിരിക്കുന്നത്.

നവാഗതനായ ഹനീഫ് അദേനി എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഡേവിഡ് നൈനാൻ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. അനുരാഗ കരിക്കിൻവെള്ളത്തിന് ശേഷം ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ പൃഥ്വിരാജും സന്തോഷ് ശിവനും ഷാജി നടേശനും ചേർന്ന് നിർമിക്കുന്ന ചിത്രമാണ് ദ ഗ്രേറ്റ് ഫാദർ. സ്‌നേഹ നായികയാവുന്ന ചിത്രത്തിൽ ആര്യയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഉറുമി, ഡബിൾ ബാരൽ എന്നീ ചിത്രങ്ങൾക്ക് ശേഷം ആര്യ അഭിനയിക്കുന്ന മലയാള ചിത്രമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News